പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന് പരാതി; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

Spread the love

കൊച്ചി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് ലഭ്യമാക്കിയില്ലെന്ന പരാതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി കേരള ഹൈക്കോടതി.

video
play-sharp-fill

മുഹമ്മദ് സിനാൻ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ നല്‍കിയ ഹർജിയിലാണ് കോടതി നടപടി. ഹർജി ഈ മാസം 21-ന് വീണ്ടും പരിഗണിക്കും.

വോട്ടർ ഫെസിലിറ്റേഷൻ സെന്ററില്‍ കൃത്യമായി അപേക്ഷ നല്‍കിയിട്ടും തങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള ബാലറ്റ് പേപ്പർ ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. അർഹരായ എല്ലാ ഉദ്യോഗസ്ഥർക്കും വൈകിട്ട് 5 മണിക്ക് മുൻപ് ബാലറ്റ് ലഭ്യമാക്കുമെന്നും വോട്ടവകാശം നിഷേധിക്കില്ലെന്നും നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്ന് ഹർജിക്കാർ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്തുകൊണ്ട് പോസ്റ്റല്‍ ബാലറ്റുകള്‍ കൃത്യസമയത്ത് ഉദ്യോഗസ്ഥരിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല എന്നതിന് വ്യക്തമായ മറുപടി നല്‍കാൻ ഹൈക്കോടതി കമ്മീഷനോട് ആവശ്യപ്പെട്ടു. വോട്ടെണ്ണല്‍ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ കേസ് പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.