അസോസിയേഷൻ നീക്കത്തിന് തിരിച്ചടി ; ക്‌നാനായ സമുദായ ഭരണഘടനാ ഭേദഗതി  നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി 

Spread the love

കൊച്ചി : ക്‌നാനായ സമുദായത്തിന്റ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ക്‌നാനായ അസോസിയേഷൻ നീക്കത്തിന് തിരിച്ചടി. സമുദായ ഭരണഘടന ഭേദഗതി ചെയ്യാനായി ചിങ്ങവനം മോർ അപ്രേം സെമിനാരിയിൽ ചേർന്ന പ്രത്യേക യോഗം എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.

video
play-sharp-fill

ഭരണഘടനാ ഭേദഗതി സംബന്ധമായ വിഷയങ്ങളിൽ യോഗത്തിൽ എന്തു തീരുമാനം ഉണ്ടായാലും ഇത് നടപ്പാക്കുന്നത് വിലക്കിയാണ് ഇപ്പോൾ ഹൈക്കോടതി വിധി ഉണ്ടായിരിക്കുന്നത്. നിയമവിരുദ്ധമായ അസോസിയേഷൻ തീരുമാനങ്ങൾ നിലവിൽ കോട്ടയം മുൻസിഫ് കോടതി വിധിയ്ക്കു വിധേയമായിരിക്കുമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പരിശുദ്ധ അന്തോഖ്യാ സിംഹാസനവുമായോ പാർത്രിയാക്കീസ് ബാവയുടെ മേലധികാരവുമായോ ബന്ധപ്പെട്ട വിഷയങ്ങൾ ഒന്നും തന്നെ ചർച്ച ചെയ്യാൻ പാടില്ല എന്ന് ഭരണഘടനയിൽ തന്നെ വിലക്കുണ്ട്. ഇത് ലംഘിച്ചാണ് അസോസിയേഷൻ യോഗം നടന്നത്. പരിശുദ്ധ പാർത്രിക്കീസ് ബാവയുടെ സസ്‌പെൻഷൻ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ അസോസിയേഷന് സ്വന്തം നിലയിൽ യോഗം ചേരുന്നതിന് അധികാരം ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ സസ്‌പെൻഷൻ നിലനിൽക്കുന്ന സാഹചര്യത്തിൽ കുര്യാക്കോസ് മോർ ഗ്രിഗോറിയോസിന് സമുദായ മെത്രാപ്പോലീത്തയുടെ ചുമതല നൽകിക്കൊണ്ട് പാത്രിയാക്കീസ് ബാവ കഴിഞ്ഞ ദിവസം കൽപ്പന പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമുദായ മെത്രാപ്പോലീത്തായുടെ ചുമതലക്കാരനായ കുര്യാക്കോസ് മോർ ഗ്രിഗേറിയോസ് പ്രത്യേക അസോസിയേഷൻ യോഗം ചേരുന്നതിന് എതിരെ കൽപ്പനയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗ തീരുമാനങ്ങൾ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.