Spread the love

കൊല്ലം: പൂവൻ കോഴിയുടെ ആക്രമണത്തില്‍ വൃദ്ധയ്‌ക്ക് ഗുരുതര പരിക്ക്. പൂയപ്പള്ളി മരുതമണ്‍പള്ളി സുജിത്ത് ഭവനില്‍ ജോയിസാണ് (74) പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. മുഖത്തുണ്ടായ വലിയ മുറിവില്‍ 12 തുന്നലുകളിടേണ്ടിവന്നു.

video
play-sharp-fill

കഴിഞ്ഞ ദിവസം രാവിലെ സമീപത്തെ കടയില്‍ പോയി വീട്ടിലേക്ക് മടങ്ങുംവഴിയാണ് വൃദ്ധയെ പൂവൻകോഴി ആക്രമിച്ചത്.

ദേഹത്ത് ചാടിക്കയറിയ ശേഷം തലയില്‍ കയറി നിന്ന് തലയിലും മൂക്കിന്റെ വശത്തും ഇടത് പുരികത്തിന് സമീപവും കൊത്തി മുറിവേല്‍പ്പിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപവാസിയായ സ്‌ത്രീ ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച ജോയ്‌സിനെയാണ് കണ്ടത്. തലയില്‍ കയറി നിന്ന് പൂവൻകോഴി കൊത്തുന്നതും അവർ കണ്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിയെ ഓടിച്ച ശേഷം ജോയ്‌സിനെ ഓട്ടോറിക്ഷയില്‍ കയറ്റി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയ്ക്ക് ശേഷം 12 തുന്നല്‍ ഇടുകയായിരുന്നു.

വൃദ്ധയുടെ കണ്ണിനും ഗുരുതര പരിക്കേറ്റു. മുമ്പും വഴിയിലൂടെ നടന്നപ്പോള്‍ കോഴി കൊത്താനായി എത്തിയെന്നും അന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും വൃദ്ധയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കേണ്ടെന്ന് പിന്നീട് ജോയ്‌സ് ഉദ്യോഗസ്ഥരോട് അഭ്യർത്ഥിക്കുകയായിരുന്നു.