Spread the love

 

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി സിംഗിൾ ബഞ്ചും തള്ളി. ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. പിന്നീട് സിംഗിൽ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു. ഇതനുസരിച്ചാണ് ഉച്ചയ്ക്കു ശേഷം സിംഗാൾ ബഞ്ചിനു നല്കിയത്. ഇതാണ് ഇപ്പോൾ തള്ളിയത്

video
play-sharp-fill

കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളിൽ ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ റിപ്പോർട്ട് പരിശോധിച്ചശേഷമേ പുറത്തുവിടാവൂ എന്നുമായിരുന്നു നടിയുടെ ആവശ്യം. എന്നാൽ ഇക്കാര്യം കോടതി പരിഗണിച്ചില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് അൽപ സമയത്തിനകം പുറത്തുവിടുമെന്ന് അപേക്ഷകരെ അറിയിച്ച് സാംസ്കാരിക വകുപ്പ് .