മീൻകാരനും കൂലിപ്പണിക്കാരും മാത്രമല്ല ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഹെൽമെറ്റ് ധരിക്കാൻ ബാധ്യസ്ഥരാണ് ; പൊലീസിനോട് തട്ടിക്കയറിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വായടപ്പിച്ച് എസ്.ഐ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : മീൻകാരനും കൂലിപ്പണിക്കാരനും മാത്രമല്ല ജനപ്രതിനിധികളും ഹെൽമെറ്റ് ധരിക്കാൻ ബാധ്യസ്ഥരാണ്. പൊലീസുകാരനോട് തട്ടിക്കയറിയ പഞ്ചായത്ത്  വൈസ് പ്രസിഡന്റിന്റെ വായടപ്പിച്ച് എസ്.ഐ. ഹെൽമെറ്റ് ധരിക്കാത്തതിന് പോലീസിനോട് തട്ടിക്കയറിയ ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാറിന് നടുറോട്ടിൽ വെച്ച് തക്ക മറുപടികൊടുത്ത എസ്.ഐ ഷുക്കൂറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം .

റോഡ് നിയമങ്ങൾ മീൻകാരനും കൂലിപ്പണിക്കാർക്കും മാത്രമല്ല അത് ജനപ്രതിനിധികൾക്കും ബാധകമാണെന്ന് പറഞ്ഞ് മനസിലാക്കുകയും എസ്.ഐ അവിടെ വെച്ച് തന്നെ പിഴ ചുമത്തുകയും ചെയ്തു.
ഹെൽമറ്റില്ലാത്തതിനാൽ കൈകാണിച്ച പോലീസുകാരനോട് ഞാൻ ജനപ്രതിനിധിയാണെന്ന് നിങ്ങൾ എസ്.ഐനോട് പറഞ്ഞാമതിയെന്നായിരുന്നു മറുപടി. വണ്ടിക്ക് കൈകാണിച്ചതിന് പോലീസുകാരനോട് കൃഷ്ണകുമാർ തട്ടിക്കയറുകയായിരുന്നു. ഇതിനു മുൻപും ഇതേ കാരണത്താൽ പലതവണ കൈകാണിച്ചിട്ടും കൃഷ്ണകുമാർ നിർത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group