കോവിഡിൻ്റെ മറവിൽ എസ് ഐ യുടെ പകൽകൊള്ള; ഹെൽമറ്റില്ലാത്തതിൻ്റെ ഫൈൻ ഗൂഗിൾ പേയിലേയ്ക്ക് ഇട്ടോളു: യാത്രക്കാരനിൽ നിന്നും പിഴ തുക ഗൂഗിൾ പേയിൽ വാങ്ങിയ എസ്.ഐയ്ക്ക് എട്ടിൻ്റെ പണി: എസ്.ഐയ്ക്കെതിരെ അന്വേഷണം

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

ആലപ്പുഴ: ഹെൽമറ്റില്ലാതെ നിയമ ലംഘനത്തിന് പിടിയിലായ യാത്രക്കാരനിൽ നിന്നും പിഴ തുക ഗൂഗിൾ പേയിൽ ഈടാക്കിയ എസ്.ഐയ്ക്ക് പണി കിട്ടി. സംഭവം വിവാദമായതോടെ എസ്.ഐയ്ക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹെല്‍മറ്റ് ഇല്ലാത്ത യാത്രക്കാരനില്‍ നിന്ന് പിഴത്തുകയായ 500 രൂപയാണ് ഇദ്ദേഹം ഗൂഗിള്‍ പേ വഴി ഈടാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പലപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്കെതിരെ അന്വേഷണം. വണ്ടാനം സ്വദേശി ഷമീറില്‍ നിന്നാണ് എസ്.ഐ പിഴ ഈടാക്കിയത്.

പിഴയായി അടയ്‌ക്കേണ്ട തുക തന്റെ കൈവശമില്ലെന്ന് ഷമീര്‍ പറഞ്ഞപ്പാള്‍ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി അടച്ചാല്‍ മതിയെന്ന് എസ്.ഐ പറഞ്ഞു.

ഇങ്ങനെ പണമടച്ചെങ്കിലും രസീത് ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് ഷമീര്‍ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു ഇതിനു ശേഷം രഹസ്യാന്വേഷണ വിഭാഗം അന്വേഷണവും ആരംഭിച്ചു.

സംഭവം വിവാദമായതോടെ ഡിവൈ എസ്.പി ഷമീറില്‍ നിന്ന് മൊഴി രേഖപ്പെടുത്തി.

നിയമം ലംഘിച്ച്‌ സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച എസ്.ഐക്കെതിരെ വകുപ്പു തല നടപടിക്ക് സാധ്യതയുണ്ട്.