video
play-sharp-fill

കോട്ടയത്ത് പേമാരിയായി പെയ്തിറങ്ങിയ വേനൽ മഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടം; അയ്മനത്ത് കനത്ത മഴയെ തുടർന്ന് കുഴിത്താർ-കുമ്മനം ബൈപ്പാസ് റോഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മഹാഗണി മരം കടപുഴകി വീണു; നാല് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു; താഴ്ത്തങ്ങാടിയിൽ ജുമാമസ്ജിദിനടുത്തുള്ള വീട്ടിലേക്കും മരം മറിഞ്ഞുവീണു; തിരുനക്കര പൂരവും വേനൽ മഴയിവൽ മുങ്ങി

കോട്ടയത്ത് പേമാരിയായി പെയ്തിറങ്ങിയ വേനൽ മഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടം; അയ്മനത്ത് കനത്ത മഴയെ തുടർന്ന് കുഴിത്താർ-കുമ്മനം ബൈപ്പാസ് റോഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മഹാഗണി മരം കടപുഴകി വീണു; നാല് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു; താഴ്ത്തങ്ങാടിയിൽ ജുമാമസ്ജിദിനടുത്തുള്ള വീട്ടിലേക്കും മരം മറിഞ്ഞുവീണു; തിരുനക്കര പൂരവും വേനൽ മഴയിവൽ മുങ്ങി

Spread the love

കോട്ടയം: കോട്ടയത്ത് വേനൽ മഴ ശക്തി പ്രാപിക്കുന്നു. മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ വിവിധയിടങ്ങളിൽ നാശനഷ്ടം. അയ്മനത്ത് കനത്ത വേനൽ മഴയിൽ കുഴിത്താർ-കുമ്മനം ബൈപ്പാസ് റോഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മഹാഗണി മരം കടപുഴകി വീണു.

 

നാല് ഇലക്ട്രിക് പോസ്റ്റുകൾ തകരുകയും റോഡിൽ ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇതു വഴി സഞ്ചരിക്കുന്ന യാത്രക്കാർ ശ്രദ്ധിക്കുക. വൈദ്യുത വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഉടൻ എത്തുമെന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്.

 

താഴത്തങ്ങാടിയിൽ വീട്ടിലേക്ക് മരം മറിഞ്ഞുവീണ് വീട് തകർന്നു. താഴത്തങ്ങാടി ജുമാമസ്ജിദിന് സീപം താമസിക്കുന്ന പറമ്പിൽ ഇബ്രാഹിംകുട്ടിയുടെ വീട്ടിലേക്കാണ് മരം മറിഞ്ഞുവീണത്. നോമ്പ് തുറന്നതിന് ശേഷം വിശ്രമിക്കുന്ന സമയത്താണ് മരം വീണത്. മരം വീണ് വീട് തകർന്നതോടെ ഇവരെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിച്ചിരിക്കുകയാണ്. വിവിധയിടങ്ങളിൽ തേക്കും മറ്റുമരങ്ങളും വീണിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര ക്ഷേത്രത്തിലെ ഉത്സവവും വേനൽ മഴയിൽ നഷ്‌ത്തിലാകുന്നു. എല്ലാവർഷവും ഉത്സവ സമയത്ത് തിരുനക്കര ജനസാഗരമാകുന്നത് നാം കാണാറുണ്ട്. തിരുന്നക്കര മൈതാനത്ത് ഉത്സവത്തിന് കൊഴുപ്പ് ഏകാൻ അമ്യൂസ്മെൻറ് പാർക്കും ലഘു ഭക്ഷണശാലകളും ചെറുകിട വ്യാപാര സ്റ്റാളുകളും ഒരുക്കപ്പെടാറുണ്ട്.

ഈ ആവശ്യത്തിലേക്കായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുനക്കര മൈതാനം സ്വകാര്യ കരാറുകാർ ലേലം വിളിച്ചാണ് എടുക്കാറുള്ളത്.ഈ വർഷം ഇത്തരത്തിലുള്ള ആവശ്യങ്ങൾക്കായി മൈതാനം ലേലം കൊണ്ടത് 19 ലക്ഷം രൂപയ്ക്കാണ്. ഈ തുകയ്ക്ക് പുറമേ മൂന്നു ലക്ഷത്തിലധികം രൂപ ജി എസ് ടി ഐ അടയ്ക്കണം.

വിവിധ ലൈസൻസ് ഇനങ്ങളിൽ ലക്ഷക്കണക്കിന് രൂപ പിന്നെയും സർക്കാരിലേക്ക് അടച്ച് അമ്യൂസ്മെൻറ് പാർക്ക് ഉപകരണങ്ങളുടെ ട്രാൻസ്പോർട്ടേഷൻ തുക നൽകി മൈതാനത്ത് ഉത്സവ വിരുന്നൊരുക്കാൻ കരാറുകാരൻ ഏകദേശം 30 ലക്ഷത്തോളം രൂപ ചിലവഴിക്കേണ്ടി വരും. 30 ലക്ഷം മുതൽമുടക്കുന്ന കരാറുകാരൻ മുതൽ തിരികെ പിടിച്ച് ലാഭമുണ്ടാക്കാൻ മുന്നിലുള്ളത് 10 ദിവസമാണ്. ഉത്സവത്തിന് എത്തുന്ന ജനസാന്നിധ്യത്തെ ആശ്രയിച്ചിരിക്കും ലാഭവും നഷ്ടവും.

എന്നാൽ, പേമാരിയായി പെയ്തിറങ്ങിയ വേനൽ മഴ കരാറുകാരുടെ കണക്കുകൂട്ടലുകൾ പാടെ തെറ്റിച്ചിരിക്കുകയാണ്. പരമാവധി ആളുകളെ പ്രതീക്ഷിക്കുന്ന അഞ്ച് രാത്രികളാണ് വെള്ളത്തിൽ മുങ്ങിപ്പോയത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കരാറുകാരെ ഇത് തള്ളിവിടുമെന്ന് ഉറപ്പാണ്.