play-sharp-fill
കനത്ത മഴ: ജില്ലയിലെ ചിലയിടങ്ങളിൽ അവധി

കനത്ത മഴ: ജില്ലയിലെ ചിലയിടങ്ങളിൽ അവധി

സ്വന്തം ലേഖകൻ

കോട്ടയം: കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. അതിരൂക്ഷമായ മഴയെ തുടർന്ന് മീനച്ചിൽ പ്രദേശത്ത് ഉരുൾപൊട്ടാനുള്ള സാധ്യത അടക്കം കണക്കിലെടുത്താണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മീനച്ചിൽ താലൂക്കിലെ ഹയർസെക്കൻഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വെള്ളിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മുൻ നിശ്ചയ പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.