മഴക്കെടുതി: അയ്മനത്ത് വയോധികൻ മുങ്ങി മരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ വെള്ളത്തിൽ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. അയ്മനം കുഴിത്താറിൽ മണ്ണഞ്ചേരിൽ രവിയെ(73)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസം മുൻപ് വീട്ടിൽ നിന്നു പുറത്തേയ്ക്കു പോയ രവിയെ കാണാതായിരുന്നു. വെള്ളത്തിൽ വീണതായി ബന്ധുക്കളും നാട്ടുകാരും അന്ന് തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലൊന്നും തിരച്ചിൽ നടത്തിയിട്ട് രവിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച രാവിലെ പ്രദേശത്തെ വീട്ടുമുറ്റത്ത് വെള്ളം കയറിയ സ്ഥലത്ത് രവിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അഗ്നിശമന സേനാ അധികൃതരും, പൊലീസും സ്ഥലത്ത് എത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
Third Eye News Live
0