Spread the love

ഹൃദ്രോഗ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്‍മാരെയാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഈ ധാരണ തെറ്റാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീകളിലെ ഹൃദ്രോഗ ലക്ഷണങ്ങള്‍ പുരുഷന്‍മാരില്‍ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെയാണ് ഹൃദ്രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്‍മാര്‍ക്കാണെന്ന ധാരണ സമൂഹത്തില്‍ വേരുറപ്പിച്ചത്.

video
play-sharp-fill

സ്ത്രീകളിലെ പ്രധാന ഹൃദ്രോഗ ലക്ഷണങ്ങള്‍?

സ്ത്രീകളിലേയും പുരുഷന്‍മാരിലേയും ഹൃദ്രോഗ ലക്ഷണങ്ങള്‍ തമ്മില്‍ ഏറെ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗുരുഗ്രാമിലെ മാരെംഗോ ഏഷ്യാ ഹോസ്പിറ്റല്‍സിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടറായ ഡോ. സഞ്ജീവ് ചൗധരിയാണ് ഇക്കാര്യം വിശദമാക്കിയത്. പുരുഷന്‍മാരില്‍ കടുത്ത നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം. എന്നാല്‍ ഹൃദയാഘാത സമയത്ത് സ്ത്രീകളില്‍ വളരെ വ്യത്യസ്തമായ ലക്ഷണങ്ങളാണ് പ്രകടമാകുക. ശ്വാസംമുട്ടല്‍, ഓക്കാനം, ഛര്‍ദ്ദി, നടുവേദന, എന്നീ ലക്ഷണങ്ങളാണ് സ്ത്രീകളില്‍ കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും മറ്റെന്തെങ്കിലും രോഗലക്ഷണമാകാം എന്ന് കരുതി ചികിത്സ വൈകിപ്പിക്കുന്നത് അവരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോര്‍മോണിന്റെ പങ്ക്

സ്ത്രീകളുടെ ആരോഗ്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നയൊന്നാണ് ഹോര്‍മോണുകള്‍. പ്രത്യേകിച്ച്‌ ഈസ്ട്രജന്‍ ഹോര്‍മോണ്‍. ആര്‍ത്തവ വിരാമത്തിന് മുമ്ബ് ശരീരത്തിലെ കൊളസ്‌ട്രോള്‍ നില സ്ഥിരമായി നിലനിര്‍ത്തുന്നതിനും രക്തക്കുഴലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിലും ഈ ഹോര്‍മോണുകള്‍ പ്രധാന പങ്കുവഹിക്കുന്നു. എന്നാല്‍ ആര്‍ത്തവ വിരാമത്തോടെ സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നു. ഇതോടെ സ്ത്രീകളിലെ ഹൃദ്രോഗ സാധ്യതയും വര്‍ധിക്കുന്നു.

ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ചെറിയ ധമനികള്‍ തകരാറിലാകുന്ന അവസ്ഥയാണ് മൈക്രോവസ്‌കുലാര്‍ രോഗം. ഈ രോഗം പുരുഷന്‍മാരെക്കാള്‍ ഏറ്റവും കുടുതല്‍ ബാധിക്കുന്നത് സ്ത്രീകളിലാണെന്ന് ഡോ. സഞ്ജീവ് ചൗധരി പറയുന്നു.

കൂടാതെ ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം എന്നറിയപ്പെടുന്ന സ്‌ട്രെസ് ഇന്‍ഡ്യൂസ്ഡ് കാര്‍ഡിയോമയോപതി സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്നുണ്ട്. അമിതമായ മാനസിക സമ്മര്‍ദ്ദമാണ് ഇതിനെല്ലാം കാരണം.