video
play-sharp-fill

രോഗം വരുമ്പോള്‍ മാത്രം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കുക ആരോഗ്യമുള്ള ശരീരത്തിന് എല്ലുകളുടെ ബലവും പ്രധാനമാണ്; അറിയാം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടവ എന്തൊക്കെയെന്ന്

രോഗം വരുമ്പോള്‍ മാത്രം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കുക ആരോഗ്യമുള്ള ശരീരത്തിന് എല്ലുകളുടെ ബലവും പ്രധാനമാണ്; അറിയാം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടവ എന്തൊക്കെയെന്ന്

Spread the love

കോട്ടയം: രോഗം വരുമ്പോള്‍ മാത്രം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ചുറുചുറുക്കോടെ ജീവിതത്തിലെ എല്ലാകാര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യാറുള്ള നാം പലപ്പോഴും ആരോഗ്യ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാൻ മറന്നുപോകാറുണ്ട്.

ചെറുപ്പത്തിന്റെ ചുറുചുറുക്കുകളില്‍ നിന്നും വ്യത്യസ്തമായി പ്രായമേറുംതോറും നമ്മുടെ ശരീരം ആന്തരികവും ബാഹ്യവുമായ പലതരത്തിലുള്ള മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

ആരോഗ്യമുള്ള ശരീരത്തിന് എല്ലുകളുടെ ബലവും പ്രധാനമാണ്. ശരീരത്ത് ചുളിവുകള്‍ വീഴുന്നതോടൊപ്പം പ്രായമാകുന്നതോടെ എല്ലുകളും ദുര്‍ബലമായി തുടങ്ങും. ഓജസ്സോടെ ചുറുചുറുക്കോടെ ഓടിക്കൊണ്ടിരിക്കുന്ന നാം മധ്യവയസ്സിലേക്കും വാര്‍ദ്ധക്യത്തിലേക്കും കടക്കുന്നത് ആരോഗ്യപരമായ പ്ലാനിങ് ഇല്ലാതെയാണ്. അതുകൊണ്ട് തന്നെ ഒടിവുകള്‍ വരാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും കാല്‍സ്യം സമ്പന്നമായ ഭക്ഷണങ്ങള്‍ 40 വയസ്സ് കഴിഞ്ഞവര്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുള്ള ചില ഭക്ഷണ വിഭവങ്ങള്‍ ഇനി പറയുന്നവയാണ്.

സൊയബീന്‍

കാല്‍സ്യത്തിന്‍റെ മികച്ച സ്രോതസ്സായ സൊയബീന്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിലും സഹായിക്കുന്നു. ഈ ഗ്ലൂട്ടന്‍ രഹിത വിഭവത്തില്‍ നിന്ന് വൈറ്റമിന്‍ ഡിയും ധാരാളം ലഭിക്കും.

ബ്രോക്കളി, കാബേജ്

ബ്രോക്കളി, കാബേജ്, ചീര, ലെറ്റ്യൂസ് പോലുള്ള പച്ചിലകളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പ്രോട്ടീനും കാല്‍സ്യവും ഫൈബറുമെല്ലാം ഇവയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

പാലുല്‍പന്നങ്ങള്‍

കാല്‍സ്യത്തിന്‍റെ മറ്റൊരു സമ്പന്ന സ്രോതസ്സാണ് പാലും ചീസ്, പനീര്‍, യോഗര്‍ട്ട് പോലുള്ള പാലുല്‍പന്നങ്ങളും. ഇവ നിത്യവും കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിര്‍ത്താന്‍ സഹായിക്കും.

കൊഴുപ്പുള്ള മീന്‍

സാല്‍മണ്‍, ചൂര പോലുള്ള കൊഴുപ്പുള്ള മീനുകളിലും കാല്‍സ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന കാല്‍സ്യം അഭാവത്തെ ചെറുക്കാന്‍ ഇവയുടെ ഉപയോഗം നല്ലതാണ്.

ആല്‍മണ്ട്

എല്ലുകളും പേശികളും സന്ധികളുമായി ബന്ധപ്പെട്ട് പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന വൈഷമ്യങ്ങള്‍ ലഘൂകരിക്കാന്‍ ദിവസവും കുറച്ച്‌ ആല്‍മണ്ട് കഴിക്കുന്നതിലൂടെ സാധിക്കും. പല വിധത്തിലുള്ള പോഷണങ്ങള്‍ ഈ നട്സില്‍ അടങ്ങിയിരിക്കുന്നു.

മുട്ട

പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയെല്ലാം അടങ്ങിയ ഒരു സമീകൃത ആഹാരമാണ് മുട്ട. എന്നാല്‍ ദിവസം എത്ര മുട്ട കഴിക്കണമെന്ന് നിര്‍ണയിക്കാന്‍ ഡയറ്റീഷ്യന്‍റെ നിര്‍ദ്ദേശം തേടേണ്ടതാണ്.

പയര്‍ വര്‍ഗങ്ങള്‍

പ്രോട്ടീന്‍, കാല്‍സ്യം, ധാതുക്കള്‍, മറ്റ് അവശ്യ പോഷണങ്ങള്‍ എന്നിവ അടങ്ങിയ പയര്‍ വര്‍ഗങ്ങളും പ്രായമാകുമ്ബോള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

വിത്തുകള്‍

ചിയ വിത്തുകള്‍, മത്തങ്ങ വിത്തുകള്‍ തുടങ്ങിയ പലതരം വിത്തിനങ്ങള്‍ കാല്‍സ്യം അഭാവത്തെ നേരിടാന്‍ സഹായകമാണ്. സാലഡിലോ, സ്മൂത്തിയിലോ പുഡ്ഡിങ്ങിലോ ചേര്‍ത്തെല്ലാം ഇവ കഴിക്കാം. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ആരോഗ്യകരമായ ഫാറ്റി ആസിഡുകളും വിത്തുകള്‍ നല്‍കുന്നു.