
കുവൈറ്റ് അമീറിന്റെ നിര്യാണത്തിൽ ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു
സ്വന്തം ലേഖകൻ
കുവൈറ്റ്: ചെവ്വാഴ്ച്ച അമേരിക്കയിൽ വെച്ച് അന്തരിച്ച കുവൈറ്റിന്റെ 15-മത് രാജഭരണാധികാരി ഷെയ്ഖ് സബാഹ് അൽ സബാഹ് ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു.
കുവൈറ്റിന്റെ ഇന്നത്തെ വികസനത്തിന് പ്രമുഖമായ പങ്ക് വഹിച്ചു കൊണ്ടു കോവിഡ് മഹാമാരി കാലത്ത് പോലും പ്രാവാസികളെ കാരുണ്യത്തോടെ ചേർത്ത് പിടിച്ച ഗൾഫ് മേഖലയിലെ സമാധാനദൂതനും ലോകരാജ്യങ്ങളുടെ ശ്രദ്ധ നേടിയ അപൂർവ്വ വ്യക്തിത്വത്തിനുടമയുമായിരുന്ന അമീറിന്റെ നിര്യാണം കുവൈറ്റിന് മാത്രം അല്ല സമാധാനം കാംക്ഷിക്കുന്ന ലോകത്തിനു തന്നെ തീരാ നഷ്ടം ആണെന്ന് അനുശോചനസന്ദേശത്തിൽ ഭാരവാഹികൾ പറഞ്ഞു..
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0