
തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ സ്ഥിര ജോലി നേടാൻ അവസരം.
റേഡിയോഗ്രാഫർ ഗ്രേഡ് II തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. സംസ്ഥാന തലത്തില്‍ പ്രതീക്ഷിത ഒഴിവുകളാണ് ഉള്ളത്.
താല്‍പര്യമുള്ളവർ കേരള പി.എസ്.സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും
ആരോഗ്യ വകുപ്പില്‍ റേഡിയോഗ്രാഫർ റിക്രൂട്ട്മെന്റ്. സംസ്ഥാന തലത്തില്‍ പ്രതീക്ഷിത ഒഴിവുകളാണ് ഉള്ളത്.
തസ്തിക Radiographer Gr.II
സ്ഥാപനം Health Services
കാറ്റഗറി നമ്പർ 546/2025
അപേക്ഷ തീയതി 2026 ജനുവരി 14.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,600 രൂപമുതല്‍ 75,400 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയില്‍ പ്രായമുള്ളവർക്ക് അവസരം. ഉദ്യോഗാർത്ഥികള്‍ 02-01-1989 നും 01-01-2007 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യത
അംഗീകൃത സർവ്വകലാശാലയില്‍ നിന്നും ലഭിച്ചതും പാരാ മെഡിക്കല്‍ കൗണ്‍സില്‍, കേരള സർക്കാർ, അറ്റോമിക് എനർജി റഗുലേറ്ററി
ബോർഡ് എന്നിവ അംഗീകരിച്ചതുമായ ബി.എസ്.സി (എം.ആർ.ടി) (മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി) ബിരുദം അല്ലെങ്കില്‍
തത്തുല്യ യോഗ്യത.
അല്ലെങ്കില്‍ പ്രീ ഡിഗ്രിയോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം.
അല്ലെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ +2 തലത്തില്‍ നിർബന്ധ വിഷയങ്ങളായിട്ടുള്ള 10+2 ഹയർ സെക്കന്ററി കോഴ്സോ അല്ലെങ്കില്‍ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള കോഴ്സോ പാസ്സായിരിക്കണം.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ, കേരള ഗവണ്‍മെന്റ് നല്‍കുന്ന റേഡിയോളജിക്കല്‍ ടെക്നോളജി (ഡി.ആർ) യിലുള്ള ദ്വിവല്‍സര ഡിപ്ലോമ കോഴ്സ് പാസ്സായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സർവ്വകലാശാലകളില്‍ നിന്നുള്ള തത്തുല്യ യോഗ്യത നേടിയിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/







