
വീട്ടിലെ ശുചിമുറിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ
സ്വന്തം ലേഖകൻ
തൃശൂർ: ഹെൽത്ത് ഇൻസ്‌പെക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തങ്ങാലൂർ സ്വദേശി അമ്പിളി (53) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തൃശൂർ അവണൂർ പി.എച്ച്.സിയിൽ ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സ് ആയിരുന്ന അമ്പിളിക്ക് ഈയിടെയാണ് ഹെൽത്ത് ഇൻസ്‌പെക്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. ഒപ്പം വരവൂർ പി.എച്ച്.സിയിലേയ്ക്ക് സ്ഥലം മാറ്റി. എന്നാൽ വരവൂരിൽ ജോലിയിൽ പ്രവേശിക്കാതെ അവധിയെടുക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പിളിക്ക് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ മറ്റ് അസ്വാഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Third Eye News Live
0