video
play-sharp-fill

നിങ്ങളുടെ കുട്ടിയുടെ മൊബൈല്‍ ഉപയോഗം കൂടുതലാണോ? ശീലം മാറ്റാന്‍ ചെയ്യേണ്ടത്

നിങ്ങളുടെ കുട്ടിയുടെ മൊബൈല്‍ ഉപയോഗം കൂടുതലാണോ? ശീലം മാറ്റാന്‍ ചെയ്യേണ്ടത്

Spread the love

സ്വന്തം ലേഖകൻ

ഇന്നത്തെക്കാലത്ത് മൊബൈല്‍ ഫോണുകളുടെ ഉപയോഗം വളരെ സാധാരണമായിരിക്കുകയാണ്. അത് ഗ്രാമ പ്രദേശങ്ങളിലായാലും നഗരങ്ങളിലായാലും കുട്ടികളായാലും പ്രായമുളളവരായാലും എല്ലാവരുടെയും കയ്യില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ കാണും. ഒരു തരത്തില്‍ സ്മാര്‍ട്ട്ഫോണ്‍ ആളുകളുടെ ജീവിതം വളരെ എളുപ്പമാക്കി എന്നു പറയാം. ഫോണിലൂടെ നാം സാങ്കേതികവിദ്യയുടെ വലിയൊരു ലോകവുമായി ബന്ധപ്പെടുന്നു.

അതേസമയം മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം നമ്മെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ചും ചെറിയ കുട്ടികളെ. സ്മാര്‍ട്ട്‌ഫോണുകളുടെ അമിത ഉപയോഗം കുട്ടികളില്‍ പല രോഗങ്ങള്‍ക്കും കാരണമായേക്കാം. ചില കുട്ടികള്‍ വിഷാദരോഗത്തിന് ഇരയാകുന്നു, ചിലര്‍ ഫോണ്‍ നല്‍കിയില്ലെങ്കില്‍ കഴിക്കാനോ കുടിക്കാനോ വിസമ്മതിക്കുന്നു. ഇതുപോലെ മിക്ക കുട്ടികളും ഫോണ്‍ അഡിക്ഷന്റെ ഇരകളായിത്തീരുന്നു. ഇത് അവരുടെ മാനസിക വളര്‍ച്ചയെയും ശാരീരിക വളര്‍ച്ചയെയും ബാധിക്കുന്നു. കാരണം കുട്ടികള്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ കൂടുതലായാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണ്‍ അഡിക്ഷന്റെ ദോഷങ്ങള്‍?

ഇക്കാലത്ത് കുട്ടികളുടെ കൈകളില്‍ പുസ്തകങ്ങളേക്കാള്‍ മൊബൈല്‍ ഫോണുകളാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് അവരുടെ ആരോഗ്യത്തെ ബാധിക്കും. സ്മാര്‍ട്ട് ഫോണുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് മൂലം കുട്ടികളില്‍ പല രോഗങ്ങളുമുണ്ടാകുമെന്ന് സൈക്യാട്രിസ്റ്റായ ഡോ. ഭാവ്ന അഭിപ്രായപ്പെട്ടു. ഇതുമൂലം കുട്ടികളില്‍ ഉറക്കക്കുറവ്, ക്ഷോഭം, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. തല വേദന, കാഴ്ചക്കുറവ്, കണ്ണിന് വേദന തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. ഇതുകൂടാതെ ചില കുട്ടികള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍, പൊണ്ണത്തടി, വിഷാദരോഗം തുടങ്ങിയ രോഗങ്ങളും ഉണ്ടാകാനിടയുണ്ട്.

രക്ഷിതാക്കള്‍ ശ്രദ്ധിക്കണം

ഫോണ്‍ അഡിക്ഷനില്‍ നിന്ന് കുട്ടികളെ അകറ്റാന്‍ മാതാപിതാക്കള്‍ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഡോക്ടര്‍ പറയുന്നു. ഇതിനായി മാതാപിതാക്കള്‍ സ്വയം ഫോണില്‍ നിന്ന് അകന്ന് നില്‍ക്കണം. എന്തെന്നാല്‍ കുട്ടികള്‍ ഏത് ശീലവും പഠിക്കുന്നത് അവരുടെ മാതാപിതാക്കളില്‍ നിന്നാണ്.

രക്ഷിതാക്കള്‍ തന്നെ കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് കുട്ടികളിലും നേരിട്ട് സ്വാധീനം ചെലുത്തും. അതുകൊണ്ട് തന്നെ രക്ഷിതാക്കളും ഫോണ്‍ ഉപയോഗം കുറയ്ക്കണം. ഇത് കൂടാതെ കുട്ടികളോട് സംസാരിക്കുകയും അവര്‍ക്കൊപ്പം കളിക്കുകയുമൊക്കെ വേണം. കുട്ടികളെ പുറത്ത് കൊണ്ടുപോയി ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കാനും ശ്രദ്ധിക്കണം. കുട്ടി ഫോണിനായി വീണ്ടും വീണ്ടും നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങള്‍ പറഞ്ഞ് കുട്ടികളുടെ മനസ് തിരിച്ചുവിടുകയും വേണം.

ഫോണിന്റെ ദോഷം കുട്ടികളോട് പറയണം

ഫോണിനായി വാശിപിടിക്കുന്ന കുട്ടികളെ മിക്ക രക്ഷിതാക്കളും ശകാരിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ വഴക്ക് പറയുന്നതിലൂടെ കുട്ടികളില്‍ അക്രമവാസനയുണ്ടാകാം. അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളോട് വളരെ സ്‌നേഹത്തോടെ സംസാരിക്കണം. കുട്ടി ഫോണിനായി നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ ദോഷങ്ങള്‍ പറയുന്നതിനൊപ്പം അത് സ്‌നേഹത്തോടെ വിശദീകരിക്കുകയും വേണം.

കാരണം കുട്ടി ഫോണിന് അടിമയായെങ്കില്‍ ഫോണ്‍ നല്‍കിയില്ലെങ്കില്‍ കുട്ടിയ്ക്ക് വിഷാദരോഗമുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, കുട്ടിയോട് കഴിയുന്നത്ര സ്‌നേഹത്തില്‍ സംസാരിക്കാന്‍ ശ്രമിക്കണം. അതുപോലെ, ആവശ്യമെങ്കില്‍, കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസിനും അസൈന്‍മെന്റുകള്‍ ചെയ്യാനും ഫോണ്‍ നല്‍കാവുന്നതാണ്. എന്നാല്‍ കുട്ടിയുടെ ഫോണിന്റെ സ്‌ക്രീന്‍ സമയം ശ്രദ്ധിക്കണം.