ഗുളിക കഴിയ്ക്കാതെ തലവേദനയ്ക്ക് ഉടനടി ആശ്വാസം നൽകും ഈ ഒറ്റമൂലികൾ..!

ഗുളിക കഴിയ്ക്കാതെ തലവേദനയ്ക്ക് ഉടനടി ആശ്വാസം നൽകും ഈ ഒറ്റമൂലികൾ..!

Spread the love

സ്വന്തം ലേഖകൻ

തലയുടെ ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാകാവുന്ന അസ്വസ്ഥത ജനിപ്പിക്കുന്ന വേദനയാണ് തലവേദന. കഠിനമായ വേദന, കുത്തുന്ന പോലെയുള്ള വേദന, ചെറിയ വേദന, എന്നിങ്ങനെ ഏത് തരത്തിലും തലവേദന അനുഭവപ്പെടുന്നതാണ്. തലവേദന വളരെ പതുക്കെയോ വളരെ പെട്ടെന്നു വന്ന്, ഒരു മണിക്കൂ ദിവസങ്ങളോ നീണ്ടു നിൽക്കുന്നതാണ്.

തലച്ചോറിൽ നിന്നുള്ള ഞരമ്പുകൾ, തലയുടെയും കഴുത്തിന്റെയും ഭാഗങ്ങളിലെ രക്തക്കുഴലുകളും പേശികളും, എന്നിങ്ങനെയുള്ള വേദന സംവേദനാത്മക ഘടനയിലും വിവിധ ഞരമ്പുകളിലും ഉണ്ടാകുന്ന അസ്വസ്ഥതകളുടെ ഫലമാണ് തലവേദന. തലവേദന തലയുടെ ഒരു ഭാഗത്ത് മാത്രമായിട്ടോ, രണ്ടു ഭാഗത്തുമായിട്ടൊ വരാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായ തലവേദന നിങ്ങളുടെ ദൈനംദിന ജോലികളെ സാരമായി ബാധിക്കുന്നതാണ്. ഇത്തരത്തിൽ ഉള്ള കഠിനമായ തലവേദന മൂലം വിഷാദരോഗം വരാനുള്ള സാധ്യയത വരെ വളരെ കൂടുതലാണ്.തലയുടെ ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാകാവുന്ന അസ്വസ്ഥത ജനിപ്പിക്കുന്ന വേദനയാണ് തലവേദന. കഠിനമായ വേദന, കുത്തുന്ന പോലെയുള്ള വേദന, ചെറിയ വേദന, എന്നിങ്ങനെ ഏത് തരത്തിലും തലവേദന അനുഭവപ്പെടുന്നതാണ്. തലവേദന വളരെ പതുക്കെയോ വളരെ പെട്ടെന്നു വന്ന്, ഒരു മണിക്കൂ ദിവസങ്ങളോ നീണ്ടു നിൽക്കുന്നതാണ്.

തലച്ചോറിൽ നിന്നുള്ള ഞരമ്പുകൾ, തലയുടെയും കഴുത്തിന്റെയും ഭാഗങ്ങളിലെ രക്തക്കുഴലുകളും പേശികളും, എന്നിങ്ങനെയുള്ള വേദന സംവേദനാത്മക ഘടനയിലും വിവിധ ഞരമ്പുകളിലും ഉണ്ടാകുന്ന അസ്വസ്ഥതകളുടെ ഫലമാണ് തലവേദന. തലവേദന തലയുടെ ഒരു ഭാഗത്ത് മാത്രമായിട്ടോ, രണ്ടു ഭാഗത്തുമായിട്ടൊ വരാറുണ്ട്. സ്ഥിരമായ തലവേദന നിങ്ങളുടെ ദൈനംദിന ജോലികളെ സാരമായി ബാധിക്കുന്നതാണ്. ഇത്തരത്തിൽ ഉള്ള കഠിനമായ തലവേദന മൂലം വിഷാദരോഗം വരാനുള്ള സാധ്യയത വരെ വളരെ കൂടുതലാണ്.

തലവേദന വരുവാൻ പല കാരണങ്ങൾ ഉണ്ട്. തലയുടെ അകത്ത് വരുന്ന മാറ്റങ്ങൾ, രക്തക്കുഴലുകളിൽ വരുന്ന മുറുക്കം, നാഡീകോശങ്ങളുടെ ക്രമവിരുദ്ധമായ പ്രവർത്തനം, ജനിതക വ്യതിയാനം, അമിതമായ പുകവലി, അമിതമായ മദ്യപാനം, ശരീരത്തിലെ ജലാംശം കുറയുന്നത്, കൂടുതൽ ഉറങ്ങുന്നത്, വേദനസംഹാരി ഗുളികകൾ കൂടുതൽ കഴിക്കുന്നത്, കണ്ണിന് കൂടുതൽ ആയാസം കൊടുക്കുന്നത്, കഴുത്തിന് കൂടുതൽ ആയാസം കൊടുക്കുന്നത്, എന്നിങ്ങനെ പല കാരണങ്ങൾ മൂലം തലവേദന വരുന്നു.

വെറുതെ ഗുളികകൾ കഴിക്കുന്നതിന് പകരം നിങ്ങൾക്ക് താഴെ കാണുന്ന എളുപ്പത്തിൽ ചെയ്യാവുന്ന ഒറ്റമൂലികളിലൂടെ തലവേദനയുടെ പ്രശ്നങ്ങൾ അകറ്റാവുന്നതാണ്. തുടർന്ന് വായിക്കൂ…

ഇഞ്ചി: തലയിലെ രക്തക്കുഴലുകളുടെ വീക്കം കുറയ്ക്കുവാൻ ഇഞ്ചി സഹായിക്കുന്നു. ഇതിനാൽ, തലവേദനയിലും നിന്നും ആശ്വാസം നൽകുവാനും ഇഞ്ചി ഉപകരിക്കുന്നു. ഇതിനായി, ഇഞ്ചി നീരും നാരങ്ങയുടെ നീരും സമാസമം ചേർത്ത് യോജിപ്പിക്കുക. ഇത് ദിവസത്തിൽ രണ്ടു നേരം കുടിക്കുക. ഇത് കൂടാതെ, ഒരു ടീസ്പൂൺ ഇഞ്ചി ഉണക്കി പൊടിച്ചതും രണ്ടു ടേബിൾസ്പൂൺ വെള്ളവും ചേർത്ത് കുഴമ്പ് പരുവത്തിലാക്കി, അത് കുറച്ച് മിനിറ്റ്‌നേരത്തേക്ക് നെറ്റിയിൽ പുരട്ടി വയ്ക്കുന്നതും തലവേദനയ്ക്ക് പരിഹാരം കാണുന്നതാണ്.

ജമന്തി ചായ: ജമന്തി ചായയിൽ വേദനസംഹാരികൾ അടങ്ങിയിരിക്കുന്നു. നിങ്ങൾക്ക് ആവശ്യമെങ്കിൽ ഇതിലേക്ക് തേനും ചേർത്ത് കഴിക്കാവുന്നതാണ്.

ലാവണ്ടർ ഓയിൽ: ലാവണ്ടർ സുഗന്ധതൈലത്തിന്റെ ആശ്വാസമേകുന്ന സുഗന്ധം ശ്വസിക്കുന്നത് തന്നെ സമ്മർദ്ദങ്ങൾ മൂലമുണ്ടാകുന്ന തലവേദനകൾക്ക് ആശ്വാസം പകരുന്നു. ഇതിനായി, ഒരു ടിഷ്യൂ പേപ്പറിലോ വൃത്തിയുള്ള തൂവാലയിലോ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ച്, അത് ശ്വാസിക്കാവുന്നതാണ്. കൂടാതെ, രണ്ടു തുള്ളി ലാവണ്ടർ എണ്ണ രണ്ടു കപ്പ് തിളച്ച വെള്ളത്തിൽ ഒഴിച്ച് ആവി പിടിക്കുന്നതും തലവേദന അകറ്റുവാനുള്ള നല്ല മാർഗ്ഗമാണ്. മറ്റൊരു വഴി കൂടിയുണ്ട്. രണ്ടോ മൂന്നോ തുള്ളി ലാവണ്ടർ എണ്ണ, ഒരു ടേബിൾസ്പൂൺ ബദാം എണ്ണയുടെയോ ഒലീവ് എണ്ണയുടെയോ കൂടെ ചേർത്ത് നെറ്റിയിൽ പുരട്ടുന്നതും തലവേദന പെട്ടെന്ന് അകറ്റുവാനുള്ള ഉത്തമ ഒറ്റമൂലിയാണ്.

കറുവാപ്പട്ട: കറുവാപ്പട്ട തലവേദന പരിഹരിക്കുവാൻ വളരെ ഉത്തമമായ ഒറ്റമൂലിയാണ്. കറുവാപ്പട്ട പൊടിച്ച്, അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് കട്ടിയുള്ള കുഴമ്പ് പരുവത്തിലാക്കുക. ഇത് നിങ്ങളുടെ നെറ്റിയിൽ പുരട്ടി 30 മിനിറ്റു നേരം വയ്ക്കുക. ശേഷം, ഇളം ചൂടുവെള്ളത്തിൽ കഴുകുക.

ഗ്രാമ്പു: ഗ്രാമ്പുവിന്റെ തണുപ്പിക്കുന്നതും വേദന അകറ്റുന്നതുമായ സവിശേഷതകളുടെ സഹായത്താൽ തലവേദനയുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ എളുപ്പത്തിൽ കഴിയും. രണ്ട് തുള്ളി ഗ്രാമ്പു എണ്ണ, ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ, ഉപ്പ് എന്നിവ യോജിപ്പിച്ച് നെറ്റിയിൽ പുരട്ടുക. കൂടാതെ, കുറച്ച് ഗ്രാമ്പു ചതച്ചത് ഒരു പൊതിയിലോ വൃത്തിയുള്ള തൂവാലയിലോ പൊതിഞ്ഞ് വയ്ക്കുക. ഇത് തലവേദന അനുഭവപ്പെടുമ്പോൾ എടുത്ത് മണപ്പിക്കുക. ഗ്രാമ്പുവിന്റെ സുഗന്ധം തലവേദനയ്ക്ക് കുറവ് വരുത്തുന്നതാണ്.

തുളസി: മൂന്നോ നാലോ തുളസി ഇലകൾ ഒരു കപ്പ് തിളച്ച വെള്ളത്തിൽ ഇട്ട് ഏതാനും മിനിറ്റുകൾ വയ്ക്കുക. നിങ്ങൾക്ക് ആവശ്യമെങ്കിൽ അതിലേക്ക് തേനും ചേർക്കാവുന്നതാണ്. ഇത് കൂടാതെ, കുറച്ച് തുളസി ഇലകൾ ചവച്ച് കഴിക്കുകയോ, തുളസിയിലയുടെ തൈലവും വെളിച്ചെണ്ണയും ചേർത്ത് നെറ്റിയിൽ പുരട്ടുകയോ ചെയ്യാവുന്നതാണ്. പേശികൾക്ക് അയവ് വരുത്തുവാനും, മുറുകിയ പേശികൾ മൂലം ഉണ്ടാകുന്ന ചെറിയ തലവേദനകൾ മാറ്റുവാനും തുളസി വളരെയേറെ ഗുണപ്രദമാണ്.

Tags :