
തിരികെയെത്താന്‍ വൈകുന്ന ദിവസങ്ങളില്‍ വീട്ടിലെത്തിച്ചിരുന്നത് സഹോദരീ ഭര്‍ത്താവ്; ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്ന ദിവസം കൊലപാതകം; ചുണ്ടിന് താഴെ ചെറിയ ചുവപ്പ് പാട്; ദേഹമാസകലം മണല്‍ പറ്റിയ നിലയില്‍; ഒളിവില്‍ പോയ സഹോദരീ ഭര്‍ത്താവ് പിടിയിലായത് ബന്ധുവീട്ടില്‍ നിന്ന്; ഹരികൃഷ്ണയുടെ മരണത്തില്‍ നടുക്കം മാറാതെ നാട്
സ്വന്തം ലേഖകന്‍
ചേര്‍ത്തല: കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെയും സുവര്‍ണയുടെയും ഇളയമകള്‍ ഹരികൃഷ്ണ(25) യുടെ മരണത്തില്‍ നടുക്കം മാറാതെ നാട്. ഹരികൃഷ്ണയുടെ മരണശേഷം ഒളിവില്‍പ്പോയ മൂത്തസഹോദരി നീതുവിന്റെ ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടുങ്കല്‍ രതീഷ് (ഉണ്ണി 40) കഴിഞ്ഞദിവസം രാത്രി ഏഴോടെ ചേര്‍ത്തല ചെങ്ങണ്ടയ്ക്കടുത്തുള്ള ബന്ധുവീട്ടില്‍നിന്നു പിടിയിലായി.
വെള്ളിയാഴ്ച വൈകിട്ട് 6.45നു മെഡിക്കല്‍ കോളജില്‍നിന്നു ജോലി കഴിഞ്ഞു ചേര്‍ത്തലയിലെത്തിയ ഹരികൃഷ്ണയെ രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയെന്നാണു പൊലീസിനു ലഭിച്ച വിവരം. കൊലപാതകമാണോയെന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ താല്‍കാലിക നഴ്‌സായിരുന്ന യുവതി ഒരാഴ്ച മുമ്പാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറിയത്. വീട്ടില്‍നിന്ന് സൈക്കിളില്‍ തങ്കി കവലയിലെത്തി അവിടെനിന്ന് ബസിലാണ് സ്ഥിരമായി ജോലിക്കു പോയിരുന്നത്. തിരികെയെത്താന്‍ വൈകുന്ന ദിവസങ്ങളില്‍ രതീഷാണ് ഹരികൃഷ്ണയെ വീട്ടില്‍ എത്തിച്ചിരുന്നത്. രതീഷും ഹരികൃഷ്ണയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് സൂചന.
ചുണ്ടിനു താഴെ ചെറിയ ചുവപ്പു പാടല്ലാതെ കാര്യമായ പരുക്കുകള്‍ ഇല്ല. ദേഹത്തു മണല്‍ പറ്റിയിട്ടുണ്ട്.
രാത്രി വൈകിയും ഹരികൃഷ്ണ എത്താത്തതിനാല്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിരുന്നു. വീട്ടിലേക്കുള്ള യാത്രയിലാണെന്ന് പറഞ്ഞെങ്കിലും പിന്നീട് ഫോണ്‍ എടുക്കാതായി. രതീഷിനെയും ഫോണില്‍ കിട്ടാതായപ്പോള്‍ വീട്ടുകാര്‍ രതീഷിന്റെ വീട്ടിലെത്തി അന്വേഷിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ ഹരികൃഷ്ണയുടെ സഹോദരി നീതുവിന് വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയായിരുന്നു. ഇതു മുതലെടുത്താണ് ഹരികൃഷ്ണയെ വീട്ടിലേക്ക് കൊണ്ടു വന്നത്.
ഹരികൃഷ്ണ അവിവാഹിതയാണ്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്കു ശേഷം ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തും.