play-sharp-fill
ഹാൻഡ് വാഷ് ചലഞ്ചുമായി യൂത്ത് കോൺഗ്രസ്

ഹാൻഡ് വാഷ് ചലഞ്ചുമായി യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ

ചെങ്ങളം :കൊറോണ ഭീതി മാറാത്ത സാഹചര്യത്തിൽ ഹാൻഡ് വാഷ് ചലഞ്ചുമായി യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി. കൊറോണ ഭീതിയുടെ ഭാഗമായി തിരുവാർപ്പ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം സാനിറ്റൈസറ്റും വെള്ളവും ചെങ്ങളത്തിൽ സ്ഥാപിച്ചു.


യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മുഴുവൻ നടക്കുന്ന ഹാൻഡ് വാഷ് ക്യാമ്പിനിയിംഗിൻ്റെ ഭാഗമായിട്ടാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി ഇതിനു തുടക്കം കുറിച്ചത്. വരും ദിവസങ്ങളിൽ മണ്ഡലം വിവിധ സ്ഥലങ്ങളിൽ ഇതു നടപ്പിലാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡൻ്റ് ലിജോ പാറെക്കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ചെങ്ങളം രവി ഉദ്ഘാടനം ചെയ്തു.

സോണി മണിയാംകേരി, അശ്വവിൻ സാബു, സാലിച്ചൻ മണിയാംകേരി, സന്തോഷ് കടത്തുകടവ്,ഷുക്കൂർ വട്ടപ്പള്ളി,എമിൽ വാഴത്ര, സനു വർഗീസ് എന്നിവർ നേത്യത്വം നൽകി.