video
play-sharp-fill

ജിം പരിശീലകയായ യുവതിയെ ഫ്ളാറ്റില്‍ കയറി കുത്തിക്കൊന്നു ; യുവാവ് അറസ്റ്റിൽ

ജിം പരിശീലകയായ യുവതിയെ ഫ്ളാറ്റില്‍ കയറി കുത്തിക്കൊന്നു ; യുവാവ് അറസ്റ്റിൽ

Spread the love

ഡല്‍ഹി : ജിം പരിശീലകയായ യുവതിയെ ഫ്ളാറ്റില്‍ കയറി കുത്തിക്കൊന്നു. ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന അസം സ്വദേശിയായ സ്നേഹ നാഥ് ചൗധരി(21)യാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പ്രതിയായ രാജി(24)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും അസം സ്വദേശിയാണെന്നും ഇരുവരും പരിചയമുള്ളവരാണെന്നും പോലീസ് പറഞ്ഞു.

ദ്വാരകയിലെ പൊച്ചാൻപുർ കോളനിയിലെ ഫ്ളാറ്റില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഫ്ളാറ്റിനുള്ളില്‍ കൊലപാതകശ്രമം നടന്നിട്ടുണ്ടെന്ന വിവരമറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. തുടർന്ന് ഫ്ളാറ്റിനകത്ത് പ്രവേശിച്ചപ്പോള്‍ ചോരയില്‍ കുളിച്ച്‌ അബോധാവസ്ഥയില്‍ കിടക്കുന്നനിലയിലാണ് സ്നേഹയെ കണ്ടെത്തിയത്. പരിക്കേറ്റ നിലയില്‍ പ്രതി രാജും ഇവിടെയുണ്ടായിരുന്നു. ഉടൻതന്നെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പെട്ട യുവതിയും പ്രതിയും നേരത്തെ പരിചയമുള്ളവരാണ്. ഇരുവർക്കുമിടയില്‍ എന്തോ തർക്കം നിലനിന്നിരുന്നതായാണ് വിവരം. ശനിയാഴ്ച വൈകിട്ട് കത്തിയുമായി ഫ്ളാറ്റിലെത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. മല്‍പ്പിടിത്തത്തിനിടെ പ്രതിക്കും കൈയ്ക്ക് പരിക്കേറ്റു. ഇതിനുപിന്നാലെയാണ് പ്രതി യുവതിയെ വീണ്ടും കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്.