play-sharp-fill
ഇത് ചരിത്രം! വിവാഹ മേളത്തിൽ മുങ്ങി ഗുരുവായൂർ അമ്പലനട ; പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് 12.35 വരെ നടന്നത് 334 വിവാഹങ്ങൾ

ഇത് ചരിത്രം! വിവാഹ മേളത്തിൽ മുങ്ങി ഗുരുവായൂർ അമ്പലനട ; പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് 12.35 വരെ നടന്നത് 334 വിവാഹങ്ങൾ

തൃശ്ശൂർ : വിവാഹ മേളത്തില്‍ മുങ്ങി ഗുരുവായൂര്‍ ക്ഷേത്രനട. ഞായറാഴ്ച പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് 12.35 വരെ മൊത്തം 334 വിവാഹങ്ങളാണ് ക്ഷേത്രാങ്കണത്തിൽ നടന്നത്.

ഗുരുവായൂരിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം കല്യാണങ്ങള്‍. 354 എണ്ണം ശീട്ടാക്കിയിരുന്നു. പുലര്‍ച്ചെ നാലു മുതല്‍ വിവാഹങ്ങള്‍ ആരംഭിച്ചു. സാധാരണ രാവിലെ അഞ്ചു മുതലാണ് വിവാഹങ്ങള്‍ ആരംഭിക്കാറുള്ളത്. എണ്ണം കൂടിയതിനാലാണ് പുലര്‍ച്ചെ നാലു മുതലാക്കിയത്.

ആറു മണ്ഡപങ്ങളിലായി താലികെട്ട് നടന്നു. നിലവില്‍ നാലു മണ്ഡപങ്ങളാണുള്ളതെങ്കിലും തിരക്ക് കാരണം ആറെണ്ണമാക്കുകയായിരുന്നു. കല്യാണ സംഘങ്ങളെ ആദ്യം തെക്കേ നടയിലെ പന്തലിലേക്ക് പ്രവേശിപ്പിച്ചു. അവിടെ നിന്ന് ടോക്കണ്‍ നല്‍കി. വധൂവരന്‍മാരും ബന്ധുക്കളും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേരെ ഊഴമനുസരിച്ച്‌ മണ്ഡപങ്ങളിലേക്ക് വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group