ഭാര്യയ്‌ക്കൊപ്പം താമസിച്ചിരുന്ന കാമുകന്റെ ലൈംഗികാവയവത്തിൽ വെടിവച്ചു; ചെങ്ങന്നൂരിൽ ഭാര്യാകാമുകനെ വെടിവച്ച കോട്ടയം വടവാതൂർ സ്വദേശിയ്ക്കായി പൊലീസ് അന്വേഷണം; പ്രതി കോട്ടയത്ത് ഒളിവിൽ കഴിയുന്നതായി സൂചന

Spread the love

തേർഡ് ഐ ബ്യൂറോ

ചെങ്ങന്നൂർ: ഭാര്യയെ തട്ടിയെടുത്ത്, നാളുകളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭാര്യാ കാമുകന്റെ ലൈംഗിക അവയവത്തിൽ വെടി വച്ച കേസിൽ വടവാതൂർ സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസ്.

ചെങ്ങന്നൂരിൽ ഭാര്യയും കാമുകനും ഒന്നിച്ച് താമസിക്കുന്ന വീട്ടിലെത്തി വെടി വച്ച കേസിലാണ് നടപടി. കേസിലെ പ്രതിയും വടവാതൂർ സ്വദേശിയുമായ പ്രദീപിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വടവാതൂർ സ്വദേശിയായ പ്രദീപാണ് ഭാര്യാ കാമുകന്റെ ലൈംഗികാവയവത്തിൽ എയർഗണ്ണ് കൊണ്ട് വെടി ഉതിർത്തത്.

വടവാതൂരിൽ വർക്ക് ഷോപ്പ് ഉടമയുടെ ഭാര്യ ചെങ്ങന്നൂരിൽ ഉള്ള കാമുകനൊപ്പം കഴിഞ്ഞ കുറെ ദിവസങ്ങളായി താമസിച്ചു വരികയായിരുന്നു. ഇത് അറിഞ്ഞ വടവാതൂർ സ്വദേശി ചെങ്ങന്നൂരിൽ എത്തി. ഭാര്യയുടെ കാമുകനുമായി സംസാരിച്ചു.

തുടർന്ന് തർക്കവും അടിപിടിയും ഉണ്ടായി അടിപിടിക്കിടയിൽ വടവാതൂർ സ്വദേശി കൈയ്യിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു വെടിയുണ്ട കാമുകന്റെ ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കി.

അടിപിടിയെ തുടർന്ന് വടവാതൂർ സ്വദേശി ഒളിവിലാണ് . ലിംഗത്തിൽ വെടി കൊണ്ട കാമുകന്റെ മൂന്നാമത്തെ ഭാര്യയാണ് വടവാതൂർ സ്വദേശിനി പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

കേസ് ഒതുക്കാൻ ചില നീക്കങ്ങൾ നടക്കുന്നതായി ആരോപണം ഉണ്ട്.