ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊട്ടേഷൻ സംഘം മാതാപിതാക്കളെയും സഹോദരനേയും മർദ്ദിച്ചു; നടപടി എടുക്കാതെ ഉരുണ്ടു കളിച്ച് കഞ്ഞിക്കുഴി പൊലീസ്
സ്വന്തം ലേഖകൻ
ഇടുക്കി : കഞ്ഞിക്കുഴി തെള്ളക്കാനത്ത് പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനും യുവാവും തർക്കം ഉണ്ടായിരുന്നു. തർക്കത്തെ തുടന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവെത്തി ബൈക്ക് യാത്രക്കാരനോട് ക്ഷമ പറയുകയും ചെയ്തിരുന്നു.
എന്നാൽ പിറ്റേന്ന് രാവിലെ പൊലീസ് ഉദ്യോഗസ്ഥനേയും പ്രായമായ പിതാവിനേയും ,മാതാവിനേയും, സഹോദരനേയും ഇവരുടെ വീട്ടിലെത്തി ബൈക്ക് യാത്രക്കാരനായ യുവാവും പിക്കപ്പിലെത്തിയ ഗുണ്ടകളും കയ്യേറ്റം ചെയ്യുകയും റോഡിലേക്ക് വലിച്ചിഴച്ച് മർദ്ദിക്കുകയുമായിരുന്നു. സഹോരന്റെ മുഖത്ത് കല്ലിന് ഇടിച്ച് ക്രൂരമായി പരിക്കേൽപിച്ചിട്ടുമുണ്ട്.
കുട്ടിക്കാനം കെ എ പി ക്യാമ്പിലെ പൊലീസുകാരനായ റോബിൻസൻ്റെ സഹോദരൻ റോണി, പിതാവ് മാത്യൂ, മാതാവ് ആലീസ് മാത്യൂ എന്നിവരെ പൈനാവ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പരാതി നൽകിയിട്ടും കഞ്ഞിക്കുഴി എസ്.എച്ച്.ഒ നടപടിയെടുത്തില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് തേർഡ് ഐ ന്യൂസിൽ നിന്നും എസ് എച്ച് ഒ യെ ബന്ധപ്പെടുകയും സംഭവം ശരിയാണെന്നും ഇരു കൂട്ടർക്കും മർദ്ദനമേറ്റന്നും മൊഴിയെടുക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും പറഞ്ഞു
Third Eye News Live
0
Tags :