താഴത്തങ്ങാടിയിൽ ഗുണ്ടാ ആക്രമണം: കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിൽ വടിവാളുമായി ഭീഷണിയും ആക്രമണവും; രണ്ടു പേർക്ക് വെട്ടേറ്റു

താഴത്തങ്ങാടിയിൽ ഗുണ്ടാ ആക്രമണം: കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിൽ വടിവാളുമായി ഭീഷണിയും ആക്രമണവും; രണ്ടു പേർക്ക് വെട്ടേറ്റു

സ്വന്തം ലേഖകൻ

കോട്ടയം: താഴത്തങ്ങാടിയിൽ കല്യാണ വീട്ടിൽ നിന്നു മടങ്ങിയ സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. തലയോലപ്പറമ്പ് സ്വദേശിയായ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ തലയ്ക്ക് വടിവാൾ ഉപയോഗിച്ച് കുത്തേറ്റ താഴത്തങ്ങാടി സ്വദേശികളായ സുൽഫിക്കർ, അൻസിൽ എന്നിർക്ക് തലയ്ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. താഴത്തങ്ങാടി അറുപുഴയിലെ കല്യാണ വീട്ടിൽ എത്തിയ ശേഷം മടങ്ങിയതായിരുന്നു സുൽഫിക്കറും, അൻസിലും അടക്കമുള്ള സംഘം. ഈ സമയം കാറിലെത്തിയ ഗുണ്ടാ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. കല്യാണ വീട്ടിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് അറുപുഴയിൽ ഗുണ്ടാ സംഘം ആക്രമണം നടത്തിയത്.
തലയോലപ്പറമ്പ് സ്വദേശിയും കൊലക്കേസ് പ്രതിയുമായ ഷുക്കൂർ, കുമ്മനം സ്വദേശികളായ ഷാഫി, ജാബി, സാജിദ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണണം നടത്തിയത്. നാലു വാഹനങ്ങളിൽ കമ്പിവടികളും മാരകായുധങ്ങളും കത്തിയും അടക്കമുള്ളവയുമായി എത്തിയാണ് പ്രതികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ സുൽഫിക്കർ, അൻസിൽ എന്നിവരെ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇവരുടെ തലയ്ക്ക് വടിവാളിന്റെ അറ്റം ഉപയോഗിച്ച് കുത്തിയതിന്റെ പരിക്കുണ്ട്. തലയിൽ കുത്തേറ്റ് രക്തം വാർന്നൊഴുകി. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ അൻസിലിന്റെയും തലയ്ക്കും പുറത്തും മർദനമേറ്റിട്ടുണ്ട്. ആക്രമണത്തിൽ സാരമായി തലയ്ക്ക് പരിക്കേറ്റ ഇരുവരും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.