റോഡരികിലും വീട്ടുമുറ്റത്തും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കഞ്ചാവ് മാഫിയ അടിച്ചു തകർത്തു: അക്രമം വേളൂർ ചുങ്കത്ത് മുപ്പതിൽ

റോഡരികിലും വീട്ടുമുറ്റത്തും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കഞ്ചാവ് മാഫിയ അടിച്ചു തകർത്തു: അക്രമം വേളൂർ ചുങ്കത്ത് മുപ്പതിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: വഴിയരുകിലും വീട്ടു മുറ്റത്തുമായി പാർക്ക് ചെയ്തിരുന്ന ആറു വാഹനങ്ങൾ സാമൂഹ്യവിരുദ്ധർ എറിഞ്ഞു തകർത്തു. നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശമായ വേളൂർ ചുങ്കത്തുമുപ്പതിലും പതിനഞ്ചിൽകടവ് സ്വരമുക്കിലും പാർക്ക് ചെയ്തിരുന്ന ആറു വാഹനങ്ങളാണ് അടിച്ചു തകർക്കപ്പെട്ടത്.

ഇന്നലെ പുലർച്ചെയാണു സംഭവം.
കൊടുരാറിന് അക്കരെയുള്ള വീടുകളിൽ താമസിക്കുന്നവർ വാഹനങ്ങൾ ഇക്കരെയാണ് പാർക്ക് ചെയ്യുന്നത്. ഇത്തരത്തിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാർ, രണ്ട് ഓട്ടോ, രണ്ട് ഗുഡ്സ് ഓട്ടോ എന്നിവയാണു തകർക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ വാഹനങ്ങളുടെയും മുൻ ചില്ലുകൾ എന്തോ ആയുധം ഉപയോഗിച്ചു തല്ലിത്തകർത്ത നിലയിലാണ്. ഒരു കാറിന്റെ പിൻ ചില്ലും തകർക്കപ്പെട്ടിട്ടുണ്ട്. വാഹനങ്ങളിലൊന്നും ആളുണ്ടായിരുന്നില്ല.

ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവമെന്നു കരുതുന്നു. അതിനു മുമ്പു ഇതുവഴി കടന്നുപോയവരാരും വാഹനം തകർത്തതു കണ്ടിരുന്നില്ല. എന്നാൽ, വാഹനം തകർക്കപ്പെട്ടതിന്റെ ശബ്ദം ആരും കേട്ടതുമില്ല. വെസ്റ്റ് പോലീസിൽ വാഹന ഉടമകൾ പരാതി നൽകിയിട്ടുു
ണ്ട്.

കഞ്ചാവു മാഫിയയ്ക്കു സംഭവുമായി ബന്ധമുണ്ടോയെന്നു നാട്ടുകാർ സംശയിക്കുന്നു. പ്രദേശത്തു മുമ്പും കഞ്ചാവു മാഫിയയുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. അന്യദേശങ്ങളിൽ നിന്നു പോലും കഞ്ചാവ് ഇടപെടിനായി പലരും ഇവിടെയെത്തിയിരുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.