“ഓണോത്സവം 2023”; ഗ്രീൻവാലി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു; നടി ശ്രുതി ബാല ഉദ്ഘാടനം നിർവഹിച്ചു

“ഓണോത്സവം 2023”; ഗ്രീൻവാലി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു; നടി ശ്രുതി ബാല ഉദ്ഘാടനം നിർവഹിച്ചു

സ്വന്തം ലേഖിക

കോട്ടയം: ദേവലോകം ഗ്രീൻവാലി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ, ഈ വർഷത്തെ ഓണാഘോഷം (ഓണോത്സവം 2023) വിവിധ കലാപരിപാടികളോടെ ഞായറാഴ്ച വൈകുന്നേരം 4 ന് ദേവലോകത്തുള്ള 12 A 12 പ്ളേസ്റ്റോർ ഗ്രൗണ്ടിൽ വെച്ച് നടത്തി.

“ഓണോത്സവം 2023”, പ്രശസ്ത ഫിലിം / സീരിയൽ താരം ശ്രുതി ബാല ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ, ഫ്ലവേഴ്‌സ് ചാനൽ, ടോപ് സിംഗർ സീസൺ 3 വിന്നറായ കുമാരി നിവേദിത പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഓണോത്സവം 2023 ന്റെ ഭാഗമായി കുട്ടികളും, മുതിർന്നവരും പങ്കെടുത്ത വിവിധ കലാമത്സരങ്ങളും, കലാപരിപാടികളും അരങ്ങേറി. ആക്റ്റിംഗ് പ്രസിഡന്റ് ജോസ് ജോൺ, സെക്രട്ടറി കോശി മാത്യു, ട്രെഷറാർ മോഹൻ റോയ്, എക്സിക്യൂട്ടീവ് മെമ്പർ ജേക്കബ് ഫിലിപ്പ് എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.