വനത്തിൽ കയറി മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ വനിതാ പൊലീസിന്റെ ഭർത്താവടക്കം നാല് പേർ വള്ളക്കടവിൽ അറസ്റ്റിൽ ; അറസ്റ്റിലായ രണ്ട് പേർ മുണ്ടക്കയം സ്വദേശികൾ ; സംഭവത്തിൽ മുണ്ടക്കയം ചോറ്റി സ്വദേശിയും പെരുവന്താനം പൊലീസ് സ്റ്റേഷനിലെ ഇന്റലിജൻസ് എസ് ഐ ക്കും പങ്കെന്ന് സൂചന

സ്വന്തം ലേഖകൻ

പെരിയാർ : വനത്തിൽ കയറി മ്ലാവിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ കുമളി പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസിന്റെ ഭർത്താവടക്കം നാല് പേരെ വള്ളക്കടവ് ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു .

പ്രതികൾ പ്രദേശത്തെ സ്ഥിരം മൃഗവേട്ടക്കാരാണ്. ഇവരിൽ നിന്നും ഇറച്ചി വാങ്ങിക്കഴിച്ച മുപ്പതോളം പേരെ ഫോറസ്റ്റ്കാർ അന്വേഷിച്ചു വരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പെരുവന്താനം പൊലീസ് സ്റ്റേഷനിലെ ഇന്റലിജൻസ് എസ് ഐ ക്കും പങ്കുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഇയാളാണ് മൃഗവേട്ടയ്ക്ക് ഒത്താശചെയ്യുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.

പ്രതികളെ ചോദ്യം ചെയ്തപ്പോൾ
പെരുവന്താനം പൊലീസ് സ്റ്റേഷനിലെ ഇന്റലിജൻസ് എസ്ഐ യുടെ പേര് പ്രതികൾ പറഞ്ഞതായി തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചു.