
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കുന്നു.
ഇതിന്റെ ഭാഗമായി സർവീസ് സംഘടനകളുടെ യോഗം സർക്കാർ വിളിച്ചു. ഡിസംബർ അഞ്ചിന് വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈൻ യോഗം.
പ്രവൃത്തിദിനം ആറില്‍ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷനും ശമ്പള കമ്മിഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലിസമയം കൂട്ടണമെന്നാണ് നിർദ്ദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മണിക്കൂർ ജോലി കൂട്ടുന്നതിനെ സർവീസ് സംഘടനകള്‍ എതിർക്കുന്നില്ല, എന്നാല്‍ പൊതുഅവധി ദിനങ്ങള്‍ കുറയ്ക്കണമെന്ന നിർദ്ദേശത്തോടാണ് സംഘടനകള്‍ എതിർപ്പ് ശക്തമാക്കുന്നത്.
മുൻപ് മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്നതിനെ കുറിച്ച് നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാല്‍ ജീവനക്കാരുടെ കാഷ്വല്‍ ലീവ് കുറയുമെന്ന ഉപാധി വച്ചതോടെ സംഘടനകള്‍ എതിർപ്പുമായി രംഗത്തെത്തി. ഇതില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശുപാർശ.







