
സ്വന്തം ലേഖകൻ
മലയാളികളുടെ ഇഷ്ടതാരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപികയും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളേയും വടക്കുംനാഥനേയും സാക്ഷിയാക്കിയാണ് ജിപി ഗോപിയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹ ചിത്രങ്ങൾ പങ്കുവച്ച് താരദമ്പതികൾ തന്നെയാണ് സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.

പുലര്‍ച്ചെ ക്ഷേത്ര നടയില്‍ എത്തിയ താരങ്ങള്‍ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു. തുടര്‍ന്ന് ശ്രീകോവില്‍ നടക്ക് പുറത്തുവച്ച് താലിചാര്‍ത്തുകയായിരുന്നു. സിംപിള്‍ ലുക്കിലാണ് ഇരുവരും എത്തിയത്. കസവുസാരിയായിരുന്നു ഗോപിയുടെ വേഷം. ഇതിനൊപ്പം ഒരു നെക്ലസാണ് അണിഞ്ഞിരുന്നത്. മുണ്ടുടുത്താണ് ഗോവിന്ദ് പത്മസൂര്യ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group


കഴിഞ്ഞ വർഷം ഒക്ടോബര്‍ 23നാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. കുടുംബങ്ങൾ പറഞ്ഞുറപ്പിച്ച വിവാഹമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ ഗോപികയെ പരിചയപ്പെട്ടതിനെക്കുറിച്ച് ജിപി പങ്കുവച്ചിരുന്നു.

ദിവസങ്ങള്‍ നീണ്ട വിവാഹ ആഘോഷമാണ് നടന്നത്. കഴിഞ്ഞ ദിവസം ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. നടിമാരായ മിയ, ഷഫ്ന, പൂജിത, സ്വാസിക തുടങ്ങിയവർ ഹൽദി ആഘോഷത്തിന് എത്തിയിരുന്നു. കൂടാതെ ടെലിവിഷൻ, സോഷ്യൽ മീഡിയ താരങ്ങളും ചടങ്ങിന് എത്തി.








