Spread the love

കൊച്ചി : സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന സുപ്രധാന ഉത്തരവുമായി കേരള ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ അനുമതിയില്ലാതെ കയ്യേറി നിർമിച്ച ആരാധാനാലയങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്ലാന്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷണന്റെ ഉത്തരവ്.

video
play-sharp-fill

അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കിയാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സർക്കാർ ഭൂമി കയ്യേറി നിർമിച്ചത് ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. സർക്കാർ ഭൂമി കയ്യേറി ആരാധനാലയങ്ങള്‍ നിർമിച്ചത് കണ്ടെത്താൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കണം, ആറുമാസത്തിനുള്ളില്‍ ജില്ലാ കലക്ടർമാർ മറുപടി റിപ്പോർട്ട് നല്‍കണം, പൊളിച്ചു നീക്കല്‍ ഉള്‍പ്പെടെയുള്ള നടപടി ഒരു വർഷത്തിനുള്ളില്‍ സ്വീകരിക്കണം, സർക്കാർ സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഒരു മതത്തിനും സർക്കാർ ഭൂമി കൈയ്യേറി ആരാധന നടത്താൻ അനുമതീ നല്‍കേണ്ടതില്ലെന്നും ഈശ്വരൻ തൂണിലും തുരുമ്ബിലും ഉണ്ടെന്നാണ് വിശ്വാസമെന്നും കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group