Spread the love

ജയ്പുർ: പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ രാജസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി.ഷക്കൂർ ഖാൻ എന്ന ഉദ്യോഗസ്ഥനാണു പിടിയിലായത്.

video
play-sharp-fill

ഡിസ്‌ട്രിക്‌ട് എംപ്ലോയ്മെന്‍റ് ഓഫീസിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. മുൻ കോണ്‍ഗ്രസ് മന്ത്രി ഷാലേ മുഹമ്മദിന്‍റെ അസിസ്റ്റന്‍റ് ആ‍യിരുന്നു ഷക്കൂർ ഖാൻ എന്ന് ബിജെപി ആരോപിച്ചു.

2011 മുതല്‍ ഏഴു തവണ ഖാൻ പാക്കിസ്ഥാനിലെ ബന്ധുക്കളെ സന്ദർശിച്ചിട്ടുണ്ടെന്നും ഒരു പ്രാവശ്യം തീർഥാടനകേന്ദ്രത്തിലെത്തിയിട്ടുണ്ടെന്നും അതിർത്തിപ്രദേശങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഇയാള്‍ പാക്കിസ്ഥാനു കൈമാറിയെന്നും ഇന്‍റലിജൻസ് യൂണിറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group