video
play-sharp-fill

തിരക്കുപിടിച്ച നിങ്ങളുടെ ജീവിതത്തില്‍ സഹായകരമായ ആപ്പ് ; ഗൂഗിള്‍ അസിസ്റ്റന്റ്,സിരി എന്നിവയ്ക്ക് സമാനം ; ജെമനി ആപ്പ് അറിയേണ്ടതെല്ലാം

തിരക്കുപിടിച്ച നിങ്ങളുടെ ജീവിതത്തില്‍ സഹായകരമായ ആപ്പ് ; ഗൂഗിള്‍ അസിസ്റ്റന്റ്,സിരി എന്നിവയ്ക്ക് സമാനം ; ജെമനി ആപ്പ് അറിയേണ്ടതെല്ലാം

Spread the love

ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്വയം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഈ ആപ്പ് ഗൂഗിളിന്റെ മറ്റൊരു ആപ്പാണ്. കമാന്‍ഡ് അനുസരിച്ച്‌ കോളുകള്‍ ചെയ്യുക, വിവരങ്ങള്‍ തിരയുക തുടങ്ങിയ ജോലികള്‍ ചെയ്യുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്നതിനുളള ആപ്പാണിത്.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് ഉപയോക്താക്കള്‍ അറിയാതെ തന്നെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ട്. നമ്മളില്‍ പലരും ചിന്തിച്ചിട്ടുണ്ടാകും ഇതെന്താപ്പ് ആണെന്നും ഇത് ഞാന്‍ ഡൗണ്‍ലോഡ് ചെയ്തില്ലല്ലോ എന്നും.

ഗൂഗിള്‍ അസിസ്റ്റന്റ്,സിരി എന്നിവയ്ക്ക് സമാനമായ ഒരു ആപ്പാണ് ജെമനിയും. തിരക്കുപിടിച്ച നിങ്ങളുടെ ജീവിതത്തില്‍ സഹായകരമായ ഒരു ആപ്പ് കൂടിയാണിത്. ഈ ആപ്പു വഴി നിങ്ങള്‍ക്ക് ടൈപ്പ് ചെയ്‌തോ സംസാരിച്ചുകൊണ്ടോ വിവരങ്ങള്‍ തിരയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങളുടെ ഫോണിന്റെ പ്രവര്‍ത്തനക്ഷമത തുടങ്ങി നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇതില്‍ തിരയാന്‍ ആകുന്നതാണ്. അതുപോലെതന്നെ നിങ്ങളുടെ ഫോണില്‍ ആരെയെങ്കിലും കോള്‍ ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക് ജെമിനി ആപ്പിനോട് പറയാം.നിരവധി സവിശേഷതകള്‍ അടങ്ങിയ ആപ്പ് ആണിത്.

ജെമിനി ആപ്പിന്റെ ഉപയോഗങ്ങൾ

∙സന്ദേശങ്ങളും ഇമെയിലുകളും തയ്യാറാക്കുന്നു.

∙ഇമേജുകൾ വിശകലനം ചെയ്യുകയും അപ്‌ലോഡ് ചെയ്ത ഫയലുകൾ സംഗ്രഹിക്കുകയും ചെയ്യുന്നു.

∙വിവരങ്ങൾക്കായി വെബിൽ തിരയുന്നു.

∙ജിമെയിൽ, മാപ്സ് പോലുള്ള ഗൂഗിൾ സേവനങ്ങൾ ഉപയോഗിച്ച് ടാസ്‌ക്കുകൾ പൂർത്തിയാക്കുന്നു.

∙ ടൈമറുകൾ സജ്ജീകരിക്കുക, കോളുകൾ ചെയ്യുക, റിമൈൻഡറുകൾ സജ്ജീകരിക്കുക എന്നിങ്ങനെ ഗൂഗിൾ അസിസ്റ്റന്റ് ജനപ്രിയ വോയ്‌സ് ഫീച്ചറുകളിൽ പലതും ജെമിനി ആപ്പ് വഴി ലഭ്യമാണ്.