Spread the love

സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 25 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6725 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53800 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5595 രൂപയുമാണ്.

video
play-sharp-fill

അക്ഷയതൃതീയ ദിനമായ ഇന്നലെ രണ്ട് തവണയാണ് സ്വർണവില കുതിച്ചുയർന്നത്. വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് 45 രൂപ കൂടി 6,660 രൂപയായിരുന്നു. പിന്നീട് ഗ്രാമിന് 85 രൂപ 6700 രൂപയിലെത്തി. പവന് മൊത്തം 680 രൂപ കൂടി ഇന്നലെ 53,600 രൂപയിലായിരുന്നു വ്യപാരം.

സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group