video
play-sharp-fill

Monday, May 19, 2025
HomeCrimeശ്രീകണ്ഠൻ നായരെ ഇറക്കി രക്ഷപ്പെടാനുള്ള സ്വപ്നയുടെ ശ്രമം ഫലിച്ചില്ല: സ്വപ്നക്കെതിരെ യുഎപിഎ ചുമത്തി എൻഐഎ;...

ശ്രീകണ്ഠൻ നായരെ ഇറക്കി രക്ഷപ്പെടാനുള്ള സ്വപ്നയുടെ ശ്രമം ഫലിച്ചില്ല: സ്വപ്നക്കെതിരെ യുഎപിഎ ചുമത്തി എൻഐഎ; സ്വപ്നക്കും, സരിത്തിനും ഐഎസ് ബന്ധമെന്നും എൻഐഎ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രധാന കുറ്റാരോപിതരായ സ്വപ്ന സുരേഷിനേയും, സരിതിനേയും പിടിമുറുക്കി എൻഐഎ. എന്നാൽ ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷിനെ കണ്ടെത്താൻ ഇതുവരെയും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. തിരുവനന്തപുരത്തെ ടൂറിസം മേഖല കേന്ദ്രീകരിച്ചുള്ള റിസോർട്ടുകൾ കേന്ദ്രീകരിച്ചും തിരച്ചിൽ നടക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ താൻ നിരപരാധിയാണ് എന്ന സ്വപ്നയുടെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.

സ്വകാര്യ വാർത്താ ചാനലായ ട്വന്റി ഫോറിലാണ് സ്വപ്ന ആദ്യമായി ശബ്ദ സന്ദേശമയച്ചത്. തുടർന്ന് എല്ലാ വാർത്താ മാധ്യമങ്ങളിലും സ്വപ്നയുടെ ശബ്ദ സന്ദേശം പ്രചരിച്ചു. താൻ നിരപരാധിയാണെന്ന് പെട്ടിക്കരഞ്ഞു കൊണ്ടുള്ള ശബ്ദ സന്ദേശം ട്വന്റി ഫോറിന്റെ മുഖ്യ അവതാരകനായ ശ്രീകണ്ഠൻ നായരുടെ മുമ്പിലാണ് സ്വപ്ന അവതരിപ്പിക്കുന്നത്. സംസ്ഥാന മന്ത്രി സഭയിലെ അം​ഗങ്ങൾക്ക് താനുമായി ഒരു ബന്ധവും ഇല്ലാ എന്ന് സ്വപ്ന ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സ്വപ്നസുരേഷിനും, സരിത്തിനുമെതിരെ പിടിമുറുക്കിയിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജൻസി. അന്വേഷണ സംഘത്തിനോടും, കസ്റ്റംസിനോടും ഒന്നും വെളിപ്പെടുത്താനില്ലെന്ന സ്വപ്നയുടെ നിലപാട് ഇപ്പോൾ തിരിച്ചടിയായിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമാണിതെന്നും, മുൻകൂർ ഹർജി പരി​ഗണിക്കരുതെന്നും കേന്ദ്രസർക്കാർ കോടതിയെ ധരിപ്പിച്ചു. എൻഐഎ നിയമത്തിലെ 16,17,18 വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും കേന്ദ്രം കോടതിയെ ബോധിപ്പിച്ചു. എൻഐഎ കേസുകളിൽ മുൻകീർ ജാമ്യം അനുവദിക്കാൻ സാധിക്കില്ലാ എന്നും കേന്ദ്രം വ്യക്തമാക്കി. കേസിലെ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ സ്വപ്നയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി.

ഡിപ്ലോമാറ്റിക് ബാ​ഗിൽ സവ്ര‍ണം കടത്തിയതിനാൽ കസ്റ്റംസിന് ഇടപെടുന്നതിൽ പരിമിധികളുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന പ്രശ്നമായതിനാൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുമെന്നുള്ള സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കൂടാതെ സംസ്ഥആന സർക്കാരിലേക്കും അന്വേഷണം നീളാൻ സാധ്യതയേറെയാണ്. അതിനിടെ സിപിഎം സംസ്ഥാന നേതാവിന്റെ മകനാണ് സ്വർണക്കടത്ത് നിയന്ത്രിക്കുന്നത് എന്ന വാദവും ശക്തമാകുകയാണ്. ഇക്കാര്യത്തിൽ വ്യകതത വന്നാൽ സർക്കാരും, പാർട്ടിയും പ്രതിക്കൂട്ടിലാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments