സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷ് നാഗർ കോവിലിൽ ഒളിവിൽ കഴിയുന്നതായി സൂചന. തിരുവനന്തപുരം, ബാലരാമപുരം കോടതിയിൽ കീഴടങ്ങനാണ് സമീപ പ്രദേശമായ നാഗർ കോവിലിൽ ഒളിവിൽ കഴിയുന്നതെന്നാണ് സൂചന. സ്വപ്നയെ നാഗർ കോവിവിലിലെത്താൻ സഹായിച്ചത് അബ്കാരി സുഹൃത്താണെന്ന് അബ്കാരി സംഘത്തിന് സൂചന ലഭിച്ചു. ഭരമ തലത്തിൽ ഉന്നത ബന്ധങ്ങളുള്ള ഇയാളുടെ ആഡംബര വാഹനത്തിലാണ് നാഗർ കോവിലിലേക്ക് കടന്നത് എന്നാണ് സൂചന.
അതേസമയം കാർ ഡ്രൈവറെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുന്നതായും സൂചനയുണ്ട്. സ്വപ്ന ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ ഒപ്പിട്ടിരുന്നത് കോയമ്പത്തൂരിലുള്ള അഭിഭാഷകനാണ്. കസ്റ്റംസ് അന്വേഷണ സംഘങ്ങൾ നാഗർ കോവിലിലും, ബാലരാമപുരത്തും നിലയുറപ്പിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ പിടി കൊടുക്കാനാകും സ്വപ്നയുടെ നീക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വപ്നക്ക് കള്ളക്കടത്ത് സംഘങ്ങളുടെ വധ ഭീഷണിയുണ്ടെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. സ്വപ്ന അമ്മയുടെ ഫോണാണ് നിലവിൽ ഉപയോഗിക്കുന്നത്. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും, ബാങ്ക് ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.