video
play-sharp-fill
രാജ്യത്തെ പല വിമാനത്താവളങ്ങൾ വഴി സ്വർണ്ണം കടത്തിയിട്ടുണ്ട്, നെടുമ്പാശേി വഴിമാത്രം സ്വർണ്ണം കടത്തിയത് ആറ് തവണ ; നെടുമ്പാശേരി വഴിയുള്ള സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്നത് ചെന്നൈ ലോബി : നിർണ്ണായക വെളിപ്പെടുത്തലുമായി പിടിയിലായ സ്‌പൈസ് ജെറ്റ് ജീവനക്കാരൻ

രാജ്യത്തെ പല വിമാനത്താവളങ്ങൾ വഴി സ്വർണ്ണം കടത്തിയിട്ടുണ്ട്, നെടുമ്പാശേി വഴിമാത്രം സ്വർണ്ണം കടത്തിയത് ആറ് തവണ ; നെടുമ്പാശേരി വഴിയുള്ള സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്നത് ചെന്നൈ ലോബി : നിർണ്ണായക വെളിപ്പെടുത്തലുമായി പിടിയിലായ സ്‌പൈസ് ജെറ്റ് ജീവനക്കാരൻ

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് അനുദിനം വർദ്ധിച്ച് വരികെയാണ്. പല കേസുകളിലും തുമ്പുകിട്ടാതെ കസ്റ്റംസ് അധികൃതർ വലയുന്നു.

ഈ സാഹചര്യത്തിലാണ് നെടുമ്പാശ്ശേരി വിമാനത്താളം വഴിയുള്ള സ്വർണക്കടത്ത് നിയന്ത്രിക്കുന്നത് ചെന്നൈ ലോബിയാണെന്ന നിർണ്ണായകമായ സൂചന കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. സ്വർണ്ണം കടത്തുന്നതിനിടയിൽ പിടിയിലായ വിമാന കമ്പനി ജീവനക്കാരൻ മൻഹാസ് അബുലീസിനെ ചോദ്യം ചെയ്‌പ്പോഴാണ് ഏറ്റവും നിർണ്ണായകമായ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ രാജ്യത്തെ പല വിമാനത്താവളങ്ങൾ വഴി മുമ്പും സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘം ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇയാൾ നെടുമ്പാശ്ശേരി വിമാനത്താവളം വഴി മാത്രം ആറുതവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസിന് മുന്നിൽ സമ്മതിച്ചു.

നെടുമ്പാശേരിയ്ക്ക് പുറമെ ചെന്നൈ, മധുര തുടങ്ങിയ വിമാനത്താവളങ്ങൾ വഴിയും സ്വർണക്കടത്ത് നടത്തിയതായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സ്‌പൈസ് ജെറ്റിലെ സീനിയർ കാബിൻ ക്രൂവാണ് മൻഹാസ് അബുലീസ്. കഴിഞ്ഞ ദിവസമാണ് ഇയാളെ 2.55 കിലോ സ്വർണമിശ്രിതവുമായി ഡി.ആർ.ഐ. പിടികൂടിയത്. റാസൽഖൈമയിൽനിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തിയ വിമാനത്തിലാണ് ഇയാൾ എത്തിയത്.

സ്വർണം മിശ്രിതമാക്കി കാർബൺ പേപ്പറിൽ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളിൽ പ്രത്യേകം അറയുണ്ടാക്കിയാണ് ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ സഹകരണത്തോടെ മൻഹാസിനെ പിടികൂടുകയായിരുന്നു.

മൻഹാസിന് പുറമേ മലപ്പുറം സ്വദേശി ജെയ്‌നാബിനെയും കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവുമായി പിടികൂടിയിരുന്നു. ഇയാളുടെ പക്കൽനിന്നും 915 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചെടുത്തിരുന്നത്.