മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെത്തി; വിമാനത്താവളത്തില്‍ ഇന്ന് പിടിയിലായത് 17 പേര്‍
സ്വന്തം ലേഖിക
ബംഗളൂരു : ബംഗളൂരു എയര്‍പോര്‍ട്ടില്‍ മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെത്തി വിമാനത്താവളത്തില്‍ പിടിയിലായത് 17 പേര്‍.
എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ പതിനേഴ് പേരാണ് ഒരുമിച്ച് പിടിയിലായത്. ഒരാളെത്തിയത് എമിറേറ്റ്‌സ് ഫ്ളൈറ്റില്‍ ദുബായില്‍ നിന്നും ആയിരുന്നു. ഇവരില്‍ നിന്ന് ആകെ 2.35 കോടി രൂപയുടെ 4.94 കിലോ സ്വര്‍ണം കണ്ടെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിയിലായവരുടെ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഇവര്‍ സ്ഥിരമായി വിദേശ യാത്ര നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ശനിയാഴ്ച കോഴിക്കോട് വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണം പിടികൂടി. നാല് യാത്രക്കാരില്‍ നിന്നായി 1.93 കോടിയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഷാര്‍ജയില്‍ നിന്നെത്തിയ വേങ്ങര സ്വദേശിയില്‍ നിന്ന് 45 ലക്ഷത്തിന്റെ 4.1 കിലോഗ്രാം സ്വര്‍ണം പിടിച്ചത്. എമര്‍ജന്‍സി ലാസിന്റെ ബാറ്ററിക്കകത്താണ് 999 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചത്.
ജിദ്ദയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ മലപ്പുറം തലേക്കാട് സ്വദേശിയില്‍ നിന്ന് 1.2 കിലോഗ്രാം സ്വര്‍ണവും പരിശോധനയില്‍ കണ്ടെത്തി. 56 ലക്ഷം വിലവരുന്ന സ്വര്‍ണം സബ് വൂഫറിന്റെ ട്രാന്‍സ്ഫോര്‍മര്‍ യൂണിറ്റിനകത്തായിരുന്നു ഒളിപ്പിച്ചത്.
ജിദ്ദയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലെത്തിയ കണ്ണമംഗലം സ്വദേശിയില്‍ നിന്ന് സമാന രീതിയില്‍ 56 ലക്ഷം വില വരുന്ന 1.2 കിലോഗ്രാം സ്വര്‍ണവും കണ്ടെത്തി.