നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്നുകിലോ സ്വർണമാണ് യാത്രക്കാരനായ യുവാവിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. രാവിലെ 10.30ന് ഖത്തർ എയർവേസിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി പുതിയ വളപ്പിൽ അബ്ദുൽ റഫീഖ് ആണ് പിടിയിലായത്. രൂപമാറ്റം വരുത്തി ചെറിയ ഷീറ്റുകളാക്കി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് അരയിൽ ചുറ്റിയാണ് സ്വർണം കടത്തിയത്. ഇയാളുടെ മുഖത്തെ പരിഭ്രമം കണ്ടാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തത്. ഇതോടെ സ്വർണക്കടത്ത് പിടികൂടുകയായിരുന്നു. 25,000 രൂപ കമ്മീഷൻ ലഭിക്കുന്നതിനായി മറ്റൊരാൾ പറഞ്ഞതു പ്രകാരമാണ് താൻ ഇതു ചെയ്തതെന്നും ആർക്കാണ് സ്വർണം നൽകേണ്ടതെന്ന് അറിയില്ലെന്നും റഫീഖ് പോലീസിനോട് പറഞ്ഞു.