
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരത്തിലെ സ്വകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. കോട്ടയം ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പെരുന്ന സ്വദേശി ഡി. ദിൽജിത്താണ് (27) പൊലീസിന്റെ പിടിയിലായത്. നഗരത്തിലെ ഒരു സ്ഥാപനത്തിൽ എത്തിയ ഇയാൾ സ്വർണാഭരണങ്ങൾ പണയം വയ്ക്കുകയായിരുന്നു.
സംശയം തോന്നി സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ മുക്കുപണ്ടമാണെന്നു കണ്ടെത്തിയത്. തുടർന്നു കോട്ടയം ഈസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.ഈസ്റ്റ് എസ്ഐ എം.എച്ച്. അനുരാജിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം ദിൽജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉരച്ചുനോക്കിയാലും ആഭരണങ്ങൾ മുക്കുപണ്ടമാണെന്നു തിരിച്ചറിയാനാവാത്ത രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഈസ്റ്റ് പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ നാലുവർഷമായി ഇയാൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിവരികയാണെന്നു പോലീസ് പറഞ്ഞു.