
സ്വർണ്ണം വിൽക്കാൻ ഉണ്ടെന്ന വ്യാജേനെ ഇടപാടുകാരെ വിളിച്ചുവരുത്തി 10 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
കട്ടപ്പന: കൊച്ചിയിൽ നിന്നും സ്വർണം വാങ്ങാനെത്തിയവരെ കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശി ഷെരീഫ് കാസിമിനെ (46) കട്ടപ്പന പോലീസാണ് അറസ്റ്റ് ചെയ്തത്.
സ്വർണം വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് കൊച്ചിയിൽനിന്നും ഇടപാടുകാരെ വിളിച്ചുവരുത്തിയ പ്രതി, പണം വാങ്ങിയശേഷം കടന്നു കളയുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടുകയായിരുന്നു.
കട്ടപ്പന സി.ഐ. ടി.സി.മുരുകൻ, എസ്.ഐ എബി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ കള്ളനോട്ട് കേസ് ഉൾപ്പെടെയുള്ള തട്ടിപ്പു കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0