സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കുറഞ്ഞു

 

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കുറഞ്ഞു. പവന് 29,520 രൂപയും ഗ്രാമിന് 3690 രൂപയുമാണ് വെള്ളിയാഴ്ചത്തെ സ്വർണ്ണ വില നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ സ്വർണ്ണ വിലയാണ് ഇപ്പോൾ കുറഞ്ഞത്.

ഇറാനും അമേരിക്കയും തമ്മിലുണ്ടായ യുദ്ധ സമാനമായ സംഘർഷത്തെതുടർന്ന് ജനുവരി എട്ടുമുതലാണ് സ്വർണ്ണത്തിന് വില വർദ്ധിക്കാൻ ആരംഭിച്ചത്. വില എക്കാലത്തെയും ഉയർന്ന നിലവാരമായ 30,400 രൂപയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തദിവസംതന്നെ രാവിലെ വില 29,840 രൂപയിലേയ്ക്ക് താഴ്ന്നു. അന്നുതന്നെ വൈകീട്ട് വില വീണ്ടും കുറഞ്ഞ് 29,680 രൂപയിലെത്തിയിരുന്നു. ജനുവരി ഒന്നിന് 29,000 രൂപ നിലവാരത്തിലായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില.