play-sharp-fill
കരിമണൽ ലോബിയ്ക്ക് വേണ്ടി മലയാള മനോരമയുടെ കള്ളവാർത്ത: സംസ്ഥാന സർക്കാരിനെ കരിതേച്ച് കാണിക്കുന്ന മനോരമയുടെ വാർത്ത പൊളിച്ചടുക്കി കേരള കൗമുദിയുടെ സൂപ്പർ ലീഡ് സ്റ്റോറി; രണ്ട് ലേഖകർ ചേർന്ന് പൊളിച്ചടുക്കിയത് കരിമണൽ ലോബിയ്ക്ക് കുടപിടിക്കുന്ന മലയാള മനോരമയുടെ കള്ളവാർത്തയെ

കരിമണൽ ലോബിയ്ക്ക് വേണ്ടി മലയാള മനോരമയുടെ കള്ളവാർത്ത: സംസ്ഥാന സർക്കാരിനെ കരിതേച്ച് കാണിക്കുന്ന മനോരമയുടെ വാർത്ത പൊളിച്ചടുക്കി കേരള കൗമുദിയുടെ സൂപ്പർ ലീഡ് സ്റ്റോറി; രണ്ട് ലേഖകർ ചേർന്ന് പൊളിച്ചടുക്കിയത് കരിമണൽ ലോബിയ്ക്ക് കുടപിടിക്കുന്ന മലയാള മനോരമയുടെ കള്ളവാർത്തയെ

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിന്റെ വികസനത്തിനുപരി സ്വന്തം വികസനത്തിന് മാത്രം താല്പര്യം കാട്ടുന്നുവെന്ന പരാതി എന്നും മലയാള മനോരമയ്‌ക്കെതിരെ ഉയർന്നിട്ടുണ്ട്. നാട്ടിലെ മുഴുവൻ കയ്യേറ്റത്തിനെതിരെ വാർത്ത എഴുതുകയും, നിയമവും നീതിയും നോക്കുന്നതായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന മലയാള മനോരമ പക്ഷേ, സ്വന്തം ഓഫിസിനു മുന്നിൽ ഒരിഞ്ച് ഭൂമി പോലും വികസനത്തിനായി വിട്ടു കൊടുക്കില്ല. കോട്ടയത്ത് വികസന ഇടനാഴി എന്ന പേരിൽ ഈരയിൽക്കടവ് ബൈപ്പാസ് നിർമ്മിച്ചെങ്കിലും ഈ ബൈപ്പാസ് മലയാള മനോരമയുടെ ഓഫിസുകളുടെ മതിലിൽ തട്ടി നിൽക്കുകയാണ്. ഈ ഇരട്ടത്താപ്പ് തന്നെയാണ് ഇപ്പോൾ കേരള കൗമുദി തങ്ങളുടെ ലീഡ് സ്‌റ്റോറിയിലൂടെ തുറന്നു കാട്ടിയിരിക്കുന്നത്. റബറിന്റെ വിലയിടിവിനെപ്പറ്റി വാർത്ത എഴുതാതെ, സ്വന്തം കമ്പനിയായ എം.ആർ.എഫിന് ലാഭമുണ്ടാക്കാൻ വിദേശത്തു നിന്നും റബർ ഇറക്കുമതി ചെയ്യുന്നത് പോലെയുള്ള തട്ടിപ്പിനാണ് ഇപ്പോൾ മലയാള മനോരമ വമ്പൻ ശ്രമം നടത്തിയത്. ഈ ശ്രമത്തെയാണ് കേരള കൗമുദി ഒറ്റ വാർത്തയിലൂടെ പൊളിച്ചടുക്കിയിരിക്കുന്നത്.
കേരളത്തിന്റെ പ്രകൃതി സമ്പത്ത് തമിഴ്‌നാട്ടിലെ കരിമണൽ ലോബിയ്ക്ക് കൊള്ളയടിക്കാനുള്ള അവസരം ഒരുക്കുന്നതിനു വേണ്ടിയായിരുന്നു മലയാള മനോരമയുടെ വ്യാജ വാർത്ത. കേരള കൗമുദി ഇന്ന് പ്രസിദ്ധീകരിച്ച പ്രധാന വാർത്ത ഇങ്ങനെ –

കൊല്ലം/തിരുവനന്തപുരം: പ്രകൃതിയുടെ വരദാനമായ കരിമണൽ നിക്ഷേപം കേരളം പ്രയോജനപ്പെടുത്തുന്നത് തടസപ്പെടുത്തുമാറ്, തമിഴ്നാട്ടിലെ ധാതുവ്യവസായ ലോബിക്ക് വേണ്ടി ആസൂത്രിതമായി കള്ളവാർത്തയും ആശങ്ക സൃഷ്ടിക്കുന്ന ഖനനവിവാദവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തിന് വിനാശകരമായ മൂന്ന് ലക്ഷ്യങ്ങളാണ് കള്ളവാർത്തയ്ക്കും വിവാദത്തിനും പിന്നിൽ. ഒന്ന് : തമിഴ്നാട് ലോബിക്ക് കരിമണൽ കള്ളക്കടത്തിന് സൗകര്യം ഒരുക്കുക. രണ്ട് : വിവാദം സൃഷ്ടിച്ച് കരിമണൽ നിക്ഷേപമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുക. മൂന്ന് : കരിമണൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെ താറടിച്ച് ഈ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കുക. കരിമണൽ കള്ളക്കടത്തിന്റെ തലവൻ ഇപ്പോൾ ജയിലിലാണ്. അയാൾ പുറത്തിറങ്ങും വരെ ഖനനം തടയേണ്ടതുണ്ട്.

‘മലയാള മനോരമ’ നൽകിയ, കരിമണൽ മേഖലയിൽ സ്വകാര്യഖനനത്തിന് വഴിവിട്ട നീക്കം എന്ന വാർത്തയിൽ നിന്നായിരുന്നു കുതന്ത്രത്തിന്റെ തിരനോട്ടം. സ്വകാര്യമേഖലയിൽ കരിമണൽ ഖനനം അനുവദിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചിട്ട് പോലുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അത് സാദ്ധ്യവുമായിരുന്നില്ല. കേന്ദ്രം പുറപ്പെടുവിച്ചിരുന്ന ഒരു വിജ്ഞാപനപ്രകാരം കരിമണലിന്റെ സ്വകാര്യഖനനത്തിന് വിലക്കുണ്ട്. കരിമണലിൽ ആണവധാതുക്കൾ അടങ്ങിയിട്ടുണ്ടെന്നതാണ് കാരണം.

വാർത്ത വന്നതിന്റെ അന്ന് തന്നെ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഒരു ആരോപണവുമായി രംഗത്ത് എത്തി. മുഖ്യമന്ത്രി കൂടി അറിഞ്ഞുള്ള അഴിമതിയാണ് സ്വകാര്യമേഖലയിൽ ഖനനം അനുവദിക്കുന്നതിന് പിന്നിലെന്ന് ! വ്യവസായമന്ത്രി ഇ.പി. ജയരാജൻ രാജിവയ്ക്കണമെന്ന ആവശ്യവും പിന്നാലെ ഉയർന്നു.

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഏഴ് വർഷത്തിനിടെ 50,000 കോടി രൂപയുടെ കരിമണൽ കടത്തിയെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയപ്പോൾ പ്രതികരിക്കാനോ ഉത്കണ്ഠ പ്രകടിപ്പിക്കാനോ ഒരു നേതാവുമുണ്ടായിരുന്നില്ല. ശതകോടികൾ മറിയുന്ന ഏർപ്പാടാണ് കരിമണൽ കടത്ത്. വ്യാജപരിസ്ഥിതി പ്രവർത്തകരെ സൃഷ്ടിക്കാൻ പോലും കെല്പുള്ള കരിമണൽ ലോബി നേതാക്കളുടെ മൗനം വിലയ്ക്കുവാങ്ങിയിട്ടുണ്ടാകുമെന്നായിരുന്നു ആക്ഷേപം. കരിമണൽ കടത്തുമായി ബന്ധപ്പെട്ട കള്ളക്കളികൾ ‘കേരളകൗമുദി’ വെളിച്ചത്ത് കൊണ്ടുവന്ന പശ്ചാത്തലത്തിലാണ് അന്വേഷണം നടന്നത്.

കരിമണൽ ശാസ്ത്രീയമായി ഖനനം ചെയ്താൽ തീരദേശത്തിനോ പരിസ്ഥിതിക്കോ ഒരു ഹാനിയും സംഭവിക്കുകയില്ല. എടുക്കുന്ന കരിമണലിന് പകരം മണ്ണിട്ട് നികത്തുന്നതാണ് രീതി. തീരദേശഭൂഘടന പഴയപടിയാകും. ഈ രീതി അവലംബിക്കില്ലെന്ന ദുഃസൂചന നൽകി ആശങ്ക സൃഷ്ടിക്കാനാണ് സ്വകാര്യഖനനം എന്ന ഉമ്മാക്കി. സ്വകാര്യഖനനത്തിന് പോലും 2016 ഏപ്രിലിൽ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. കേന്ദ്രവിജ്ഞാപനം ഇറങ്ങിയത് പിന്നീടാണ്.

അസംസ്‌കൃത വസ്തുവായി കരിമണൽ ഉപയോഗിക്കുന്ന ചവറ ഐ.ആർ.ഇ, കെ.എം.എം.എൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ വർഷങ്ങളായി മുരടിപ്പിലും പ്രതിസന്ധിയിലുമാണ്. ഖനനത്തിന് നൽകിയ ആറ് ബ്ലോക്കുകളിൽ, കുപ്രചാരണത്തിന് വശംവദരായ നാട്ടുകാർ എതിർപ്പുമായി നിലകൊള്ളുന്നതാണ് കാരണം. കോടികളുടെ നഷ്ടം മാത്രമല്ല, വികസനത്തിന്റെ അഭാവത്തിൽ നൂറ് കണക്കിന് തൊഴിലവസരങ്ങളും ഇല്ലാതാവുകയാണ്.
കരിമണലിന്റെ മൂല്യം 5 ലക്ഷം കോടി
?നീണ്ടകര മുതൽ കായംകുളം വരെ 22 കിലോമീറ്റർ വരുന്ന തീരദേശത്തെ കരിമണൽ നിക്ഷേപത്തിന്റെ മൂല്യം

5 ലക്ഷം കോടി

?ഏഴ് വർഷത്തിനിടെ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടത്തിയെന്ന് ക്രൈംബ്രഞ്ച് കണ്ടെത്തിയ കരിമണൽ

1.5 കോടി ടൺ