Spread the love

കോട്ടയം ജില്ലയെ യുനസ്കോ യുടെ ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേർണിംഗ് സിറ്റീസ് (GNLC) പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ സഹായം അഭ്യർത്ഥിച്ച് കേന്ദ്ര മന്ത്രി  ജോർജ് കുര്യൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി  ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തി. ഇതിനുവേണ്ട എല്ലാ സഹായവും  ധർമേന്ദ്ര പ്രധാൻ വാഗ്ദാനം ചെയ്തു. ഇതു സംബന്ധിച്ചുള്ള അപേക്ഷ കോട്ടയം മുനിസിപ്പൽ കൗൺസിൽ യുനെസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ്‌ലോങ്ങ് ലേർണിങ് -നു സമർപ്പിച്ചിട്ടുണ്ട്,

video
play-sharp-fill

അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം ജില്ല ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത കൈവരിച്ച ജില്ലയാണ്. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളും സൗകര്യങ്ങളുമുള്ള കോട്ടയം എന്തുകൊണ്ടും ഈ അംഗീകാരത്തിന് അര്ഹതപ്പെട്ടിരിക്കുന്നു എന്ന് ശ്രീ ജോർജ് കുര്യൻ പറഞ്ഞു.