സ്വന്തം ലേഖിക
കൊച്ചി: ലഹരിമരുന്ന് കേസുകളിൽ പ്രതികളാവുന്ന പെൺകുട്ടികളുടെ എണ്ണം കൂടുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ.
25 വയസ്സുവരെയുള്ള പെൺകുട്ടികളാണ് ഇവരിലേറെയെന്നും സർക്കാർ വ്യക്തമാക്കി. അടുത്തകാലത്തായാണ് ഈ പ്രവണത വർദ്ധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരിമരുന്ന് കേസിൽ പ്രതിയായ വൈപ്പിൻ സ്വദേശിനി ആര്യ ചേലാട്ടിന്റെ (23) ജാമ്യാപേക്ഷയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് എംഡിഎംഎ വിഭാഗത്തിലുള്ള ലഹരിമരുന്നുകൾ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി കാസർകോട് സ്വദേശി വി.കെ. സമീർ, കോതമംഗലം സ്വദേശി അജ്മൽ റസാഖ്, ആര്യ ചേലാട്ട് എന്നിവരെ കൊച്ചി സെൻട്രൽ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടിയത്.
ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി. ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തു.