
ചരിത്രം തിരുത്തി ജിങ്കൻ! ഇന്ത്യൻ പ്രതിരോധ താരം ഇനി യൂറോപ്യൻ ലീഗിൽ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ചരിത്രം തിരുത്തി, ഇന്ത്യയുടെ പ്രതിരോധതാരം സന്ദേശ് ജിങ്കാന്. ഇന്ത്യൻ ടീമിൻ്റെ നെടുന്തൂണായ ജിങ്കാൻ ഇനി യൂറോപ്യൻ ലീഗിൽ കളിക്കും. ക്രൊയേഷ്യന്‍ ഫസ്റ്റ് ഡിവിഷൻ ലീഗിലേക്കാണ് താരം കൂടുമാറുന്നത്. ഇതോടെ ജിങ്കാൻ ക്രൊയേഷ്യന്‍ ഫസ്റ്റ് ഡിവിഷൻ ക്ലബുമായി കരാർ ഒപ്പുവയ്ക്കുന്ന ആദ്യ ഇന്ത്യൻതാരമായി.
എച്ച്എൻകെ സിബെനിക് എന്ന ക്ലബുമായാണ് എടികെ മോഹൻബഗാൻ താരമായ 28 വയസുകാരൻ കരാർ ഒപ്പുവച്ചിരിക്കുന്നത്. നിലവിൽ ക്രൊയേഷ്യയിലുള്ള ജിങ്കാൻ ഈ ആഴ്ച തന്നെ ക്ലബിനൊപ്പം പരിശീലനം ആരംഭിക്കും. 1932 ൽ സ്ഥാപിതമായ ക്ലബ് കഴിഞ്ഞ സീസണിൽ പുതിയ ഉടമകളുടെ കീഴിൽ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയിരുന്നു. ആറാം സ്ഥാനത്താണ് ക്ലബ് ഫിനീഷ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
