play-sharp-fill
കാശ്മീർ വിഘടനവാദി നേതാവ് ഗിലാനിയുടെ മൃതദേഹം കാശ്മീരിലേക്ക് കൊണ്ടുപോകുന്നത് പോലീസ് തടഞ്ഞു

കാശ്മീർ വിഘടനവാദി നേതാവ് ഗിലാനിയുടെ മൃതദേഹം കാശ്മീരിലേക്ക് കൊണ്ടുപോകുന്നത് പോലീസ് തടഞ്ഞു

 

സ്വന്തം ലേഖിക

ഡൽഹി: ഇന്നലെ അന്തരിച്ച കാശ്മീർ വിഘടനവാദി നേതാവ് പ്രഫ. എസ്എആർ ഗിലാനിയുടെ മൃതദേഹം ജന്മനാടായ കശ്മീരിലേക്കു കൊണ്ടുപോവുന്നത് ഡൽഹി പോലീസ് തടഞ്ഞു. പോസ്റ്റ്‌മോർട്ടം നടത്താതെ കൊണ്ടുപോകാൻ പാടില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു.

വിവാദ കേസുകളിൽ പ്രതിയായി പിന്നീട് കുറ്റ വിമുക്തനാക്കപ്പെട്ടതായിരുന്നു ഗിലാനി. പിന്നീട് എന്തെങ്കിലും ആരോപണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനാണ് പോലീസ് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടത്. വ്യഴാഴ്ച്ച വൈകീട്ടോടെയാണ് ഡൽഹി സർവകലാശാല മുൻ പ്രൊഫസറും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ എസ് എ ആർ ഗിലാനി അന്തരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവുന്നതിനായി ഡൽഹിയിലെ ഗ്രേറ്റർ കൈലാശിലുള്ള ഫോർട്ടിസ് ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രി 9.45ഓടെ ആംബുലൻസിൽ കയറ്റിയിരുന്നു.

പോലീസ് തടഞ്ഞതോടെ മൃതദേഹം എയിംസിലേക്കു മാറ്റുകയായിരുന്നു. ഗിലാനിയുടെ മക്കളും ഭാര്യയും സഹോദരനും ഉൾപ്പെടെയുള്ള ബന്ധുക്കൾ പോസ്റ്റ്മോർട്ടം നടത്തേണ്ടതില്ലെന്ന നിലപാടിലാണ്.

 

Tags :