പ്രേത ഭീതിയില്‍ പൊലീസ് സ്‌റ്റേഷന്‍: പ്രേതഭീതി അകറ്റാന്‍ ഹനുമാന്‍ ചാലീസ മന്ത്രം ചൊല്ലി പൊലീസുകാര്‍ ; സ്റ്റേഷനില്‍ ഹനുമാന്റെ വിഗ്രഹം സ്ഥാപിക്കാനും നീക്കം
സ്വന്തം ലേഖകന്‍
ലക്നൗ: പ്രേത ഭീതിയില്‍ ഉത്തര്‍പ്രദേശിലെ പൊലീസ്‌സ്റ്റേഷന്‍. ആഴ്ചകള്‍ക്ക് മുമ്പ് പൊലീസ് സ്റ്റേഷനില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തു. യുവാവിനോട് രൂപ സാദൃശ്യമുളള പ്രേതത്തെ കണ്ട് പൊലീസുകാര്‍ പേടിച്ചതായി പറഞ്ഞുവെന്നാണ് ഒരു സ്വകാര്യ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മീററ്റ് ജില്ലയിലെ ടിപി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് ഈ സംഭവം. പൊലീസുകാരുടെ മൂന്നാംമുറ പ്രയോഗത്തെ തുടര്‍ന്ന് മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന ആരോപണം. ആഴ്ചകള്‍ക്ക് മുന്‍പ് നൈറ്റ് ഡ്യൂട്ടിയില്‍ ജോലി ചെയ്യവേ, അതേ യുവാവിനെ തന്നെ കണ്ട് ഭയന്നു എന്നാണ് പൊലീസുകാര്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രേതഭീതി അകറ്റാന്‍ പൊലീസുകാര്‍ ഹനുമാന്‍ ചാലീസ മന്ത്രം ചൊല്ലിയതായി റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റേഷനില്‍ ഹനുമാന്റെ വിഗ്രഹം സ്ഥാപിക്കാനും പൊലീസുകാര്‍ക്ക് പദ്ധതിയുണ്ട്. അതേസമയം പ്രേതത്തെ കണ്ടു എന്ന വാര്‍ത്തകള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേഷ് ചന്ദ്ര നിഷേധിച്ചു. എന്നാല്‍ സ്റ്റേഷനില്‍ ഹനുമാന്‍ ചാലീസ മന്ത്രം ചൊല്ലി എന്ന കാര്യം അദ്ദേഹം സമ്മതിച്ചു. ‘പൊലീസ് സ്റ്റേഷന്‍ എന്റെ വീടു പോലെയാണ്. അതിനാല്‍ ഞങ്ങള്‍ ഇവിടെ ഹോമം നടത്തിയെന്നാണ് അദേഹത്തിന്റെ വിശദീകരണം.