ഗെയിലും രാഹുലും മായങ്കും തകർത്തടിച്ചു: ബൗളർമാർ എറിഞ്ഞു പിടിച്ചു; അതികായന്മാരായ മുംബൈയെ തകർത്ത് പഞ്ചാബിന്റെ തിരിച്ചു വരവ്; തുടർ തോൽവികളിൽ വിറച്ച് രോഹിത്തും ടീമും

ഗെയിലും രാഹുലും മായങ്കും തകർത്തടിച്ചു: ബൗളർമാർ എറിഞ്ഞു പിടിച്ചു; അതികായന്മാരായ മുംബൈയെ തകർത്ത് പഞ്ചാബിന്റെ തിരിച്ചു വരവ്; തുടർ തോൽവികളിൽ വിറച്ച് രോഹിത്തും ടീമും

Spread the love

തേർഡ് ഐ സ്‌പോട്‌സ്

ചെന്നൈ: പഞ്ചാബ് ബൗളർമാർ ചേർന്നു വിതച്ചത് രാഹുലും മായങ്കും ഗെയിലും ചേർന്നു കൊയ്‌തെടുത്തു. ബൗളർമാർ പേരു കേട്ട മുംബൈ ബാറ്റിംങ് നിരയെ ചെന്നെ ചിതംബരം സ്റ്റേഡിയത്തിൽ പിടിച്ചു കെട്ടിയതിനു പിന്നാലെ അതീവ ജാഗ്രതയോടെ കളിച്ച പഞ്ചാബ് വിജയം പിടിച്ചു വാങ്ങി. മുംബൈ ഉയർത്തി 132 എന്ന തീർത്തും ദുർബലമായ ലക്ഷ്യം മായങ്കിന്റെ ഒറ്റ വിക്കറ്റ് മാത്രം നഷ്ടമാക്കി പഞ്ചാബ് സ്വന്തമാക്കി.

ടോസ് നേടി ബൗളിംങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ രാഹുലിന്റെ തീരുമാനത്തെ ശരിവയ്ക്കുന്ന രീതിയിലായിരുന്നു പഞ്ചാബ് ബൗളർമാരുടെ പ്രകടനം. ഏഴു റണ്ണിൽ ഡിക്കോക്കിനെയും, 26 ൽ ഇഷാൻ കിഷനെയും മടക്കി ഹൂഡയും, ബിഷ്‌ണോയിയും പഞ്ചാബിന് മികച്ച തുടക്കം നൽകി. പതിഞ്ഞ താളത്തിൽ സൂര്യകുമാർ യാദവും രോഹിത് ശർമ്മയും കളിച്ചു കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈ സ്‌കോർ 105 ൽ നിൽക്കെ 27 പന്തിൽ 33 റണ്ണെടുത്ത സൂര്യകുമാർ യാദവിനെ രവി ബിഷ്‌ണോയിയുടെ പന്തിൽ കെ.എൽ രാഹുൽ ക്യാച്ചെടുത്ത് പുറത്താക്കി. 112 ൽ 52 പന്തിൽ 63 റൺ മാത്രമെടുത്ത രോഹിത് ശർമ്മ പുറത്ത്. പിന്നീട് കൂറ്റനടിക്കാരായ ഹാർദിക്കും, ക്രുണാലും മൂന്നും ഒന്നും റൺ മാത്രമെടുത്ത് പുറത്തായത് മുംബൈയ്ക്ക് വൻ തിരിച്ചടിയായി. 12 പന്തിൽ 16 റണ്ണെടുത്ത് പൊള്ളാർ ഒരറ്റത്തു നിന്നെങ്കിലും 131 ൽ വരെ എത്തിക്കാൻ മാത്രമേ മുംബൈയ്ക്ക് സാധിച്ചുള്ളു. മുഹമ്മദ് ഷമിയും രവി ബിഷ്‌ണോയിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കവും കരുതലോടെയായിരുന്നു. 53 റണ്ണിൽ മാത്രമാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് മുംബൈയ്ക്ക് പൊളിക്കാനായത്. മായങ്ക് പുറത്തായപ്പോൾ 20 പന്തിൽ 25 റണ്ണെടുത്തിരുന്നു. പിന്നാലെ പിടിമുറുക്കാമെന്ന മുംബൈയുടെ സ്വപ്‌നങ്ങളെ അടിച്ചു പറത്തുകയായിരുന്നു ഗെയിലും രാഹുലും ചേർന്ന്. 52 പന്തിൽ മൂന്നു വീതം സിക്‌സറും ഫോറും പറത്തി 60 റണ്ണെടുത്ത രാഹുലും, 35 പന്തിൽ അഞ്ചു ഫോറും രണ്ടു സിക്‌സും സഹിതം 43 റണ്ണെടുത്ത ഗെയിലും ചേർന്നു വിജയം പഞ്ചാബിലെത്തിക്കുകയായിരുന്നു.