
ഗസ്സ സിറ്റി: ക്രിസ്മസ് നാളിലും ഗസ്സയില്‍ ആക്രമണം തുടർന്ന് ഇസ്രായേല്‍.
വടക്കൻ ഗസ്സയില്‍ വ്യോമക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ഇസ്രായേലി ബോംബാക്രമണത്തിന്റെയും ഡ്രോണുകളുടെയും ശബ്ദങ്ങള്‍ക്കിടെയായിരുന്നു ഗസ്സയില്‍ ഇന്നലെ ക്രൈസ്തവ ജനതയുടെ ക്രിസ്മസ് ആഘോഷം.
ഗസ്സയിലുടനീളമുള്ള അവശേഷിക്കുന്ന പല ദേവാലയങ്ങളിലും ക്രിസ്മസ് ആഘോഷമുണ്ടായില്ല. പള്ളികളില്‍ ചെറിയ ഒത്തുചേരലുകളും പ്രാർത്ഥനകളും മാത്രമാണ് നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കൻ ഗസ്സയിലെ ജബാലിയ പ്രദേശത്ത് ഇസ്രായേല്‍ സൈന്യം ഒരു ഫലസ്തീനിയെ കൊലപ്പെടുത്തി. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് വടക്കുകിഴക്കായി സായിർ പട്ടണത്തിലെ വീടുകള്‍ക്ക് നേരെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തില്‍ എട്ട് മാസം പ്രായമുള്ള ഫലസ്തീൻ പെണ്‍കുട്ടിക്ക് പരിക്കേറ്റു.







