video
play-sharp-fill
പുതുവർഷത്തിൽ ഇരുട്ടടി തന്ന് കേന്ദ്രസർക്കാർ ; സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിച്ചു

പുതുവർഷത്തിൽ ഇരുട്ടടി തന്ന് കേന്ദ്രസർക്കാർ ; സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിച്ചു

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുതുവർഷത്തിൽ ഇരുട്ടടി തന്ന് കേന്ദ്രസർക്കാർ, സബ്ഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വർധിച്ചു. ഡൽഹിയിലും മുംബൈയിലും 14.2 കിലോഗ്രാം സിലിണ്ടറിന് യഥാക്രമം 19 ഉം 19.5 രൂപയുമാണ് വർധിച്ചത്. പുതുക്കിയ വില ബുധാനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. തുടർച്ചയായി അഞ്ചാം മാസമാണ് സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വില ഉയരുന്നത്.

ഡൽഹിയിൽ സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 714 രൂപയായി. മുംബൈയിൽ ഇത് 684 രൂപയാണ്. കൊൽക്കത്തയിലും ചെന്നൈയിലും വില യഥാക്രമം 747,734 എന്നിങ്ങനെയാണ് വർധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മറ്റിടങ്ങളിലും സമാനമായ വില വർധന ഉണ്ടായിട്ടുണ്ട്. 19 കിലോഗ്രാമുളള സിലിണ്ടറുകളുടെ വിലയിലും വർധന രേഖപ്പെടുത്തി. ഡൽഹിയിൽ 1241 രൂപയായാണ് ഉയർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർച്ചയായി അഞ്ചാം മാസമാണ് പാചകവാതകത്തിന്റെ വില ഉയർന്നിരിക്കുന്നത്. ഏകദേശം 140 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിവർഷം 12 സിലിണ്ടറുകളാണ് ഒരു കുടുംബത്തിന് സബ്‌സിഡിനിരക്കിൽ കേന്ദ്രസർക്കാർ നൽകുന്നത്‌