ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് വീടുകള്‍ തകര്‍ന്നു; പൊട്ടിത്തെറിച്ചത് കോണ്‍ക്രീറ്റ് തട്ടിനുതാഴെ ഉപയോഗിക്കാന്‍ കൊണ്ടുവെച്ച പുതിയ സിലിണ്ടര്‍; ബോംബ് സ്‌ഫോടനത്തിന്റെ പ്രതീതിയാണുണ്ടായതെന്ന് വീട്ടുകാര്‍; രാത്രിയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

പയ്യന്നൂര്‍: കുഞ്ഞിമംഗലം വണ്ണാച്ചാലില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് വീടുകള്‍ തകര്‍ന്നു. പി.വി. കമലാക്ഷിയുടെ വീട്ടിലെ നിറയെ വാതകമുള്ള സിലിണ്ടറാണ് വെള്ളിയാഴ്ച പുലര്‍ച്ച 12.45ന് പൊട്ടിത്തെറിച്ചത്. കമലാക്ഷിയുടെ വീടിനും തൊട്ടടുത്തുള്ള ബന്ധു പി.വി. പവിത്രന്റെ വീടിനുമാണ് കേടുപാടുണ്ടായത്.

വര്‍ക്ക് ഏരിയയാണ് അടുക്കളയായി ഉപയോഗിക്കുന്നത്. ഇതിനകത്ത് സ്റ്റൗ വെക്കുന്ന കോണ്‍ക്രീറ്റ് തട്ടിനുതാഴെ ഉപയോഗിക്കാന്‍ കൊണ്ടുവെച്ച പുതിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. തൊട്ടടുത്തിരുന്ന ഉപയോഗിച്ചുകൊണ്ടിരുന്ന സിലിണ്ടര്‍ വളഞ്ഞ നിലയിലാണ്. വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായി തകര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാചകവാതക കമ്പനി അധികൃതര്‍ സ്ഥലത്തെത്തി. അത്യപൂര്‍വമായാണ് സിലിണ്ടറുകള്‍ പൊട്ടാറുള്ളതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. രാത്രിയായതിനാല്‍ അടുക്കളയില്‍ ആളുകളില്ലാത്തതും തീയില്ലാത്തതുമാണ് വന്‍ദുര
ന്തം ഒഴിവാക്കിയത്.

വീടിന്റെ നിരവധി ജനല്‍ ഗ്ലാസുകളും മുകള്‍നിലയിലെ മച്ചും തകര്‍ന്നുവീണു. തൊട്ടടുത്തുള്ള പവിത്രന്റെ വീടിന്റെ 14ഓളം ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ബോംബ് സ്‌ഫോടനത്തിന്റെ പ്രതീതിയാണുണ്ടായതെന്ന് വീട്ടുകാര്‍ പറയുന്നു.